അനുഷ്‌കയുടേയും കോഹ്ലിയുടേയും 13 കോടിയുടെ പുതിയ അത്യാഡംബര വില്ല!

താര ദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്‌കയും അടുത്തിടെയാണ് മുംബൈയിലെ അലിബാഗില്‍ പുതിയ വീട് സ്വന്തമാക്കിയത്. താരദമ്പതികളുടെ പുതിയ ആഡംബര വില്ലയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യലിടത്ത് നിറയുന്നത്. താരങ്ങള്‍ ആരാധകര്‍ക്കായി ആഡംബര വില്ലയുടെ കാഴ്ചകളാണ് പങ്കുവച്ചിരിക്കുന്നത്.…

താര ദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്‌കയും അടുത്തിടെയാണ് മുംബൈയിലെ അലിബാഗില്‍ പുതിയ വീട് സ്വന്തമാക്കിയത്. താരദമ്പതികളുടെ പുതിയ ആഡംബര വില്ലയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യലിടത്ത് നിറയുന്നത്.

താരങ്ങള്‍ ആരാധകര്‍ക്കായി ആഡംബര വില്ലയുടെ കാഴ്ചകളാണ് പങ്കുവച്ചിരിക്കുന്നത്. വീടിന്റെ അകത്തളത്തിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളെല്ലാം ഇതിനകം വൈറലായിരിക്കുകയാണ്.

സൂസന്‍ ഖാനും കേപ് ടൗണിലെ ആര്‍കിടെക്ചര്‍ കമ്പനിയും ചേര്‍ന്നാണ് വീടിന്റെ രൂപകല്‍പന. നാല് മുറികളുള്ള വില്ല ലക്ഷ്വറി വെല്‍നസ് കമ്പനിയായ ആവാസ് വെല്‍നസിന്റെ പ്രൊജക്ടിന്റെതാണ്. ആദിത്യ കിലചന്ദ് ആണ് ആവാസ് വെല്‍നസിന്റെ ഉടമ.

വില്ല ഇക്കോഫ്രണ്ട്‌ലി രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 10 സീറ്റര്‍ ടൈനിംഗ് ടേബിള്‍, ഗ്ലാസ് ചുമരുകൊണ്ട് വേര്‍തിരിച്ച വിശാലമായ ലിവിങ് റൂം, മള്‍ട്ടി-കുസിന്‍ കഫേ, സ്പാ, ജോഗിങ് ട്രാക്ക്, പൂള്‍ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് അനുഷ്‌കയുടേയും കോഹ്ലിയുടേയും പുതിയ അത്യാഡംബര വില്ല. 10.5 കോടി മുതല്‍ 13 കോടിയ്ക്കും ഇടയിലാണ് വില്ലയുടെ മൂല്യമെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്.

നാല് കിടപ്പുമുറികളാണ് വീടിനുള്ളത്. വീടിനുള്ളില്‍ പൂള്‍, രണ്ട് കാര്‍ ഗ്യാരേജുകള്‍, നാല് കുളിമുറികള്‍, ഔട്ട്‌ഡോര്‍ ഡൈനിങ്, സ്റ്റാഫ് കോര്‍ട്ടേഴ്‌സ് തുടങ്ങിയവയും വീടിന് അകത്തുണ്ട്.

മുന്‍പ് അലിബാഗില്‍ 20 കോടി രൂപയ്ക്ക് എട്ട് ഏക്കര്‍ സ്ഥലം അനുഷ്‌കയും വിരാട് കോഹ്ലിയും ചേര്‍ന്ന് വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അടുത്തിടെ മുംബൈയിലെ ജുഹുവിലെ ഒരു ബംഗ്ലാവിന്റെ ഒരു ഭാഗവും താരം പാട്ടത്തിനെടുത്തിരുന്നു. കോഹ്ലി തന്റെ പുതിയ റെസ്റ്റോറന്റായ വണ്‍8 കമ്യൂണിനായി ഇത് ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.