അന്ന് ഞങ്ങൾ പ്രണത്തിലായിരുന്നു !! പക്ഷെ അതിപ്പോൾ തുറന്ന് പറയുവാൻ പറ്റില്ല, വിവാഹം ആകുമ്പോൾ ഞാൻ അറിയിക്കാം , അനുഷ്ക

തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലെ നിറ  സാന്നിദ്യം അനുഷ്കയുടെ വിവാഹ വാർത്ത പല തവണ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു എന്നും വാർത്തകൾ വന്നിരുന്നു, എന്നാൽ അത് സത്യമല്ല എന്നു പറഞ്ഞു അനുഷ്ക രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ തന്റെ പ്രണയത്തെ പറ്റി അനുഷ്ക തുറന്നു പറഞ്ഞിരിക്കുകയാണ്. ഏകദേശം 2008ലൊക്കെയാണ്, വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു ഞാന്‍.

പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. പക്ഷെ ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല. ഞങ്ങള്‍ തിരഞ്ഞെടുത്ത ഒരു തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി മനസിലുണ്ട്. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അത് വെളിപ്പെടുത്തും,” അനുഷ്‌ക പറയുന്നു.

പ്രഭാസിന്റെ പറ്റിയും അനുഷ്ക പറഞ്ഞിരുന്നു, തന്റെ ഏറ്റവും നല്ല സുഹൃത്താണ് പ്രഭാസ് എന്ന് അനുഷ്ക അഭിമുഖത്തിൽ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും വിവാഹിതരുമല്ല, സ്‌ക്രീനില്‍ നല്ല ജോഡികളുമാണ് എന്നതാണ് എല്ലാത്തിന്റേയും കാരണം. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഈ സമയമാകുമ്ബോഴേക്കും അത് പുറത്താകുമായിരുന്നു. പരസ്പരം പ്രണയത്തിലാണെങ്കില്‍ അത് മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കാത്ത ആളുകളാണ് ഞങ്ങള്‍ രണ്ടു പേരും,” അനുഷ്‌ക പറഞ്ഞു.

Krithika Kannan