അനുഷ്‌ക ശര്‍മ്മ രണ്ടാമതും ഗര്‍ഭിണിയോ; പുറത്തു വന്ന ചിത്രത്തിന്റെ സത്യാവസ്ഥയിങ്ങനെ

അനുഷ്‌ക ശര്‍മ്മ രണ്ടാമതും ഗര്‍ഭിണിയായിട്ടില്ല. ഇന്നലെ ഒരു ആശുപത്രിക്ക് പുറത്ത് വിരാട് കോഹ്ലിയ്ക്കൊപ്പമുള്ള അവളുടെ സന്തോഷത്തോടെയും പുഞ്ചിരിയോടും കൂടിയ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ആരാധകര്‍ താരം രണ്ടാമതും ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ നടി ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കാണാന്‍ പോയിരുന്നു എന്നതാണ് വസ്തുതയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയിലെ ഫോര്‍ ബംഗ്ലാവ് ഏരിയയിലെ കോകിലാബെന്‍ അംബാനി ആശുപത്രിയിലാണ് ഇവരെത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിങ്ങനെ വൈറല്‍ ആവുമെന്ന് വിരാടും അനുഷ്‌കയും പ്രതീക്ഷിച്ചിരുന്നില്ല. ആരാധകരുടെ അതിരുകടന്ന ആകാംക്ഷ ജനിപ്പിച്ച ആ ചിത്രം ഇതാ:

തന്റെ വരാനിരിക്കുന്ന ‘ചക്ദാ എക്സ്പ്രസ്’ എന്ന ചിത്രത്തില്‍ ഒരു ബൗളറുടെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ജുലാന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘ചക്ദാ എക്സ്പ്രസ്’. സിനിമയില്‍ ജുലാന്‍ ഗോസ്വാമിയുടെ വേഷമാണ് അനുഷ്‌കയ്ക്ക്. വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച താരമായിരുന്ന ജുലാന്‍ ഗോസ്വാമി വരും തലമുറയ്ക്ക് ഒരു വഴികാട്ടിയാണ്.

‘ചക്ദാ എക്സ്പ്രസി’ന്റെ ടീസര്‍ പങ്കുവച്ച് കൊണ്ടാണ് അനുഷ്‌ക ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനുഷ്‌ക തന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. 2018ല്‍ ‘സീറോ’ എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരം ‘ചക്ദാ എക്സ്പ്രസി’ലൂടെയാണ് തിരിച്ചെത്തുന്നത്.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

2 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago