സ്വകാര്യത മാനിച്ചതിന് നന്ദി!! മക്കളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടില്ല, പാപ്പരാസികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി വിരാടും അനുഷ്‌കയും

Follow Us :

ഇന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലി. താരങ്ങളുടെ മക്കളായ വാമികയും മകന്‍ അകായും ആരാധകരുടെ പ്രിയ പ്രിയതാരങ്ങളാണ്. അടുത്തിടെയാണ് താരങ്ങള്‍ മകളുടെ മുഖം വ്യക്തമാകുന്ന ചിത്രം പുറത്തുവിട്ടത്.

ഇപ്പോഴിതാ തങ്ങളുടെ മക്കളുടെ ചിത്രങ്ങളൊന്നും പുറത്തുവിടാതെ സ്വകാര്യത കാത്തുസൂക്ഷിച്ച പാപ്പരാസികള്‍ക്ക് സ്‌നേഹസമ്മാനം നല്‍കിയിരിക്കുകയാണ് താരദമ്പതികള്‍. മെസഞ്ചര്‍ ബാഗ്, സ്മാര്‍ട്ട് വാച്ച്, പവര്‍ ബാങ്ക്, വാട്ടര്‍ ബോട്ടില്‍ ഉള്‍പ്പെടെയുള്ള ഗിഫ്റ്റ് ഹാംപറാണ് താരങ്ങള്‍ സമ്മാനിച്ചത്. സമ്മാനത്തിന്റെ വീഡിയോ പാപ്പരാസികള്‍ തന്നെയാണ് പങ്കുവച്ചത്.

ഒപ്പം സ്വകാര്യത മാനിച്ച് വിവേകപൂര്‍വം നിന്നതിന് താരങ്ങള്‍ നന്ദിയും അറിയിക്കുന്ന കുറിപ്പുമുണ്ട് ഹാംപറില്‍. ഞങ്ങളുടെ കുട്ടികളുടെ സ്വകാര്യതയെ മാനിച്ചതിനും എപ്പോഴും സഹകരിച്ചതിനും നന്ദി! സ്‌നേഹത്തോടെ, അനുഷ്‌കയും വിരാടും. എന്നാണ് താരങ്ങള്‍ കുറിച്ചത്.