സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടി നായികയായി എത്തുമെന്ന് റിപ്പോര്‍ട്ട്. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനില്‍ ആണ് അനുഷ്ക എത്തുന്നത്. അനുഷ്ക അഭിനയിക്കുന്ന ആദ്യ മലയാളം ചിത്രമാകും ഇത്. സുരേഷ് ഗോപി പാലാക്കാരന് അച്ചായന്റെ വേഷത്തിലാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.
സുരേഷ് ഗോപിക്ക് ഒപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ഒറ്റക്കൊമ്പനില്‍ അനുഷ്ക അവതരിപ്പിക്കുന്നത്. ബിജു മേനോന്, ജോണി ആന്റണി ഉള്‍പ്പെടെയുള്ള വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ‘ഒറ്റക്കൊമ്പന്’ എന്ന പ്രത്യേകതയും ഉണ്ട്.
ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാകും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. ചിത്രത്തിന് വിദേശത്തുള്‍പ്പെടെ നിരവധി ലൊക്കേഷനുകള്‍ ഉണ്ട്. മലേഷ്യ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ഒക്ടോബറിനുശേഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
പാവാട, കോമ്രേഡ് ഇന്‍ അമേരിക്ക, അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം ആണ് ‘ഒറ്റക്കൊമ്പന്’ നിര്‍മിക്കുന്നത്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…