അഭ്യൂഹങ്ങൾക്ക് വിരാമം, അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു!

വർഷങ്ങൾ കൊണ്ട് തെന്നിന്ത്യൻ പാപ്പരാസികളുടെ സ്ഥിരം ചർച്ച വിഷയം ആണ് അനുഷ്ക ഷെട്ടിയുടെ വിവാഹം. പല താരങ്ങൾക്കൊപ്പവും അനുഷ്‌കയുടെ പേര് ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിൽ പ്രഭാസിനൊപ്പമുള്ള ഗോസിപ്പുകൾ ആണ് ഏറെ പ്രചാരം നേടിയത്. ഇരുവരും അടുപ്പിച്ച് ഒരുമിച്ച് ചിത്രങ്ങൾ ചെയ്തത് തന്നെയാണ് ഇതിന്റെ കാരണവും. ഇരുവരും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി ആരാധകർ ഏറെ ഇഷ്ട്ടപെട്ടിരുന്നു. ബാഹുബലിയിൽ ഒന്നിച്ച് അഭിനയിച്ചതിന് മുൻപും ശേഷവും നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. പൊതു വേദികളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഗോസിപ്പുകൾ വലിയ രീതിയിൽ പ്രചരിക്കുകയായിരുന്നു. ഇരുവരും പലപ്പോഴും ഇതിനു വിശദീകരണവുമായി എത്തുകയും ചെയ്തിരുന്നു. എങ്കിലും ഇവരുടെ പേരിൽ വീണ്ടും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

അതിനു ശേഷം ഒരു സംവിധായകനുമായി അനുഷ്ക വിവാഹിതയാകുന്നു എന്ന തരത്തിലെ വാർത്തകൾ വന്നിരുന്നു. വിവാഹ മോചിതൻ ആയ സംവിധായകനുമായി ആണ് താരം വിവാഹം കഴിക്കാൻ പോകുന്നത് എന്നായിരുന്നു വാർത്ത.  എന്നാൽ അനുഷ്‌ക്ക തന്നെ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരുന്നു. വ്യാജവാർത്തകൾ ആണ് പ്രചരിക്കുന്നത് എന്നും താനും തന്റെ കുടുംബവും അറിഞ്ഞ കാര്യം അല്ല ഇതെന്നുമാണ് അനുഷ്ക അന്ന് പറഞ്ഞത്. രാഘവേന്ദ്ര റാവുവിന്റെ മകനും അനുഷ്‌കയും തമ്മിൽ പ്രണയത്തിൽ ആണെന്നും എന്നാൽ ഒരു ക്രിക്കറ്റ് താരവുമായി അനുഷ്ക പ്രണയത്തിൽ ആണെന്നുമുള്ള വാർത്തകൾ ഒക്കെ വന്നിരുന്നു.

ഇപ്പോഴിതാ വീണ്ടും ഒരു വാർത്ത പ്രചരിക്കുകയാണ്‌. അനുഷ്ക വിവാഹിതയാകാൻ പോകുന്നു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ദുബായിൽ ബിസിനസ്സുകാരൻ ആയ യുവാവുമായി ആണ് അനുഷ്ക വിവാഹം കഴിക്കാൻ പോകുന്നത് എന്നാണു വാർത്ത. ഇദ്ദേഹത്തിന് അനുഷ്‌ക്കയെക്കാൾ പ്രായക്കുറവ് ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. അനുഷ്‌ക്ക തന്നെ ഉടൻ ഇതിന്റെ വിശദീകരണവുമായി എത്തുമെന്ന പ്രതീക്ഷയിൽ ആണ്ആരാധകരും .

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

4 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

4 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

4 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

5 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

6 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

8 hours ago