ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ സ്വാഭാവികമായും മാറ്റങ്ങളുണ്ടാകും, വിവാഹജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനുസിതാര

Follow Us :

നാടന്‍ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ നടിയാണ് അനു സിതാര. വിവാഹിതയായ ശേഷമാണ് സിനിമയിലേക്ക് അനുസിതാര എത്തുന്നത്. ഭര്‍ത്താവ് വിഷ്ണുവാണ് അനുസിതാരയുടെ ഏറ്റവും വലിയ ആരാധകന്‍. മാത്രമല്ല എല്ലാ കാര്യത്തിനും വിഷ്ണുവാണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പലവട്ടം അനുസിതാര തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിഷ്ണവുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനുസിതാര.

അനുസിതാരയുടെ വാക്കുകള്‍,

പ്ലസ് ടുവില്‍ പഠിക്കുന്ന സമയത്താണ് വിഷ്ണു ചേട്ടന്‍ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. ഡിഗ്രി പഠിക്കുന്ന സമയത്ത് ആണ് ഞാന്‍ അതിനു സമ്മതം പറഞ്ഞത്. പിന്നീട് അധികം വൈകാതെ കല്യാണം നടന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ആറു വര്‍ഷമായി. വിവാഹ ശേഷം സ്വാഭാവികമായും മാറ്റങ്ങള്‍ വന്നിട്ടുണ്ടാകും.


വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. മുന്‍പ് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ അച്ഛനും അമ്മയും ഉണ്ടാകും. ഇപ്പോള്‍ അങ്ങനെയല്ലല്ലോ, നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ തന്നെ നോക്കണം. അങ്ങനെ കുറെ കാര്യങ്ങള്‍ പഠിച്ചു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് പൊട്ടാസ് ബോംബില്‍ അഭിനയിക്കുന്നത്. അതൊരു ചെറിയ പടമായിരുന്നു. പിന്നീട് ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമി മാമിന്റെ ചെറുപ്പം അവതരിപ്പിച്ചു. അനാര്‍ക്കലിയും ഹാപ്പി വെഡ്ഡിംഗും വിവാഹം കഴിഞ്ഞ ശേഷമുള്ള ചിത്രങ്ങളാണ്.
ചലച്ചിത്ര താരം നിമിഷാ സജയനുമായി അടുത്ത സൗഹൃദമാണുള്ളത്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നിമിഷ, അല്ലെങ്കില്‍ സഹോദരി എന്ന് പറയാം. എല്ലാവര്‍ക്കും അങ്ങനെ ഒരു സുഹൃത്തിനെ കിട്ടണം എന്നില്ല.
പ്രത്യേകിച്ച് ഒരേ മേഖലയില്‍ നിന്നുമാകുമ്പോള്‍. ഇതുവരെ ഞങ്ങള്‍ക്കിടെയില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ കൂട്ടാണ് നിമിഷയുടേത്. ആദ്യമായി ഞങ്ങള്‍ കാണുന്നത് കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനില്‍ വച്ചാണ്. ആദ്യം കാണുന്ന ആളുമായി പെട്ടന്ന് കമ്പനിയാകുന്ന ആളാണ് ഞാന്‍. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. എനിക്കെന്തോ പുതിയ ഒരാളെ കിട്ടിയ ഫീലായിരുന്നില്ല എന്നും അനു സിത്താര പറയുന്നു.