രണ്‍ബീറിന്റെ ശല്യം കാരണം അനുഷ്‌ക പൊട്ടിക്കരഞ്ഞു, സംഭവം ഇങ്ങനെ

ഏറെ ആരാധകരുള്ള ബോളിവുഡ് താരങ്ങളാണ് രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മ്മയും. അടുത്ത സുഹൃത്തുക്കളായ ഇരുവരും തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പലപ്പോഴും തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളും മറ്റും അനുഷ്‌കയും രണ്‍ബീറും തമ്മിലുള്ള സൗഹൃദം ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. അനുഷ്‌കയെ രണ്‍ബീര്‍ കരയിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അനുഷ്‌ക തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബോംബെ വെല്‍വറ്റ്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം.
ബോംബെ വെല്‍വറ്റിന്റെ ചിത്രീകരണത്തിനിടെ രണ്‍ബീര്‍ അനുഷ്‌കയെ തുടര്‍ച്ചയായി ശല്യം ചെയ്യുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് അനുഷ്‌ക കരയുകയായിരുന്നു.
പിന്നീട് ഇരുവരും ഒരുമിച്ച യേ ദില്‍ ഹേ മുഷ്ഖിലിന്റെ ചിത്രീകരണത്തിനിടയിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ചിത്രത്തിലെ ഒരു രംഗത്തില്‍ അനുഷ്‌കയുടെ കഥാപാത്രം രണ്‍ബീറിന്റെ കഥാപാത്രത്തിന്റെ ക ര ണ ത്ത് അടിക്കുന്നുണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ അനുഷ്‌ക രണ്‍ബീറിനെ ശരിക്കും അടിച്ചു.

അനുഷ്‌കയുടെ വാക്കുകള്‍,

അവനൊപ്പം ജോലി ചെയ്യുക വളരെ എളുപ്പമുള്ള കാര്യമാണ്. അവന്‍ എന്റെ സുഹൃത്താണ്. ഞങ്ങള്‍ അ ടി യുണ്ടാക്കാറുണ്ട്. ഞാന്‍ ഒരിക്കല്‍ കരയുക വരെ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഒരു റൊമാന്റിക് രംഗം ചെയ്യാന്‍ പോവുകയായിരുന്നു.
എനിക്ക് അവനോട് അ ടി യുണ്ടാക്കാന്‍ പറ്റിയില്ല. ഞാന്‍ കരഞ്ഞു പോയി. ഒരു കുട്ടിയെ പോലെ ഞാന്‍ കരഞ്ഞു എന്നായിരുന്നു അനുഷ്‌ക പറഞ്ഞത്. ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് അവനോട് വളരെയധികം ബഹുമാനമുണ്ട്. അവന്‍ വളരെ നല്ല നടനാണ്. തീര്‍ത്തും എഫേര്‍ട്ട്‌ലെസ് ആയ നടനാണ് രണ്‍ബീര്‍