ടെലിവിഷന്‍ റിയാലിറ്റി ഷോ മത്സരവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് അനുശ്രീ. സംവിധായകന് ലാല്‍ ജോസിന്റെ സിനിമയിലൂടെയാണ് അനുശ്രീ മലയാള സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് അനുശ്രീ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി വളര്‍ന്നു. ആദ്യ സിനിമയായ ഡയമണ്ട് നെക്ലേസിലെ രാജശ്രീ എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതിയായിരുന്നു ലഭിച്ചത്. അവിടുന്നിങ്ങോട്ടുള്ള സിനിമാ ജീവിതത്തില്‍ തനിക്ക് കടപ്പാടുള്ള വ്യക്തി സംവിധായകൻ ലാല്‍ ജോസാണെന്ന് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്റെ ജീവിതത്തില്‍ ദൈവീക ഇടപെടല്‍ നടത്തിയൊരാള്‍ കൂടിയുണ്ടെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അനുശ്രീയിപ്പോള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലാല്‍ ജോസിനെ കുറിച്ചും നടൻ ദിലീപിനെ പറ്റിയുമുള്ള കാര്യങ്ങൾ നടി പങ്കുവെച്ചത്. ലാല്‍ ജോസിനും ദിലീപിനുമൊപ്പം നിലത്ത് ഇരിക്കുന്ന ചിത്രമാണ് അനുശ്രീ പങ്കുവെച്ചത്. ശേഷം തന്റെ ജീവിതത്തില്‍ ദൈവീക ഇടപെടല്‍ നടത്തിയ ആളുകള്‍ ഇവരാണെന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. ‘ഈ ലോകം എനിക്ക് പരിചയപ്പെടുത്തിയ രണ്ട് മികച്ച വ്യക്തികള്‍… എന്നെന്നും എനിക്ക് ഏറ്റവും മികച്ച രണ്ട് ആളുകളായി ഇവര്‍ തുടരുമെന്ന്’, പറഞ്ഞാണ് അനുശ്രീ കുറിപ്പ് ആരംഭിക്കുന്നത്.
ആദ്യം സംവിധായകന് ലാല്‍ ജോസിനെ കുറിച്ചാണ് പറയുന്നത്. ‘എന്റെ പേരും പ്രശസ്തിയും എല്ലാം ആസ്വദിക്കുന്ന ഒരേയൊരു കാരണം ഞാന്‍ ഇവിടെയുണ്ട്.. എന്റെ ഈ ഗുരുനാഥനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം എന്നെ ഡയമണ്ട് നെക്ലേസിലേക്ക് കാസ്റ്റ് ചെയ്ത ദിവസം എന്റെ കുടുംബത്തില്‍ എല്ലാ കാര്യങ്ങളും മാറി. ആദ്യ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം 360 ഡിഗ്രിയില്‍ തിരിയുകയായിരുന്നു. കലാമണ്ഡലം രാജശ്രീ ഇപ്പോഴും ജനങ്ങളുടെ ഹൃദയത്തില്‍ ശക്തമായിട്ടുണ്ട്. ലാല്‍ ജോസ് സാറിന് എന്റെ ഹൃദയത്തില്‍ മാത്രമല്ല, എന്റെ മുഴുവന്‍ കുടുംബത്തിന്റെയും ചിന്തകളിലും പ്രാര്‍ത്ഥനകളിലും നിങ്ങള്‍ ഉണ്ടായിരിക്കും. ദിലീപേട്ടന്- ‘എന്റെ ജീവിതത്തിലെ അടുത്ത ദൈവിക ഇടപെടലാണ്. എനിക്ക് എപ്പോഴും ചന്ദ്രേട്ടാ.. എന്ന് വിളിക്കാം. ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിപ്പിച്ച ഏറ്റവും യഥാര്‍ത്ഥ മനുഷ്യനാണ് അദ്ദേഹം. ഒരു സുഹൃത്ത് എന്ന നിലയില്‍ എല്ലായിപ്പോഴും അദ്ദേഹം അവിടെയുണ്ട്. അദ്ദേഹം ചെയ്തു തന്ന സഹായത്തിന് പരിതികളില്ല. എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു ചന്ദ്രേട്ടന്. എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികള്‍ക്കൊപ്പം ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്’,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…