‘ അതേ ഈ ലോകം എനിക്ക് പരിചയപ്പെടുത്തിയ രണ്ട് മികച്ച വ്യക്തികള്‍’ ; അനുശ്രീയുടെ വാക്കുകൾ 

ടെലിവിഷന്‍ റിയാലിറ്റി ഷോ മത്സരവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് അനുശ്രീ. സംവിധായകന്‍ ലാല്‍ ജോസിന്റെ സിനിമയിലൂടെയാണ് അനുശ്രീ മലയാള സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് അനുശ്രീ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി വളര്‍ന്നു. ആദ്യ…

ടെലിവിഷന്‍ റിയാലിറ്റി ഷോ മത്സരവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് അനുശ്രീ. സംവിധായകന്‍ ലാല്‍ ജോസിന്റെ സിനിമയിലൂടെയാണ് അനുശ്രീ മലയാള സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് അനുശ്രീ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി വളര്‍ന്നു. ആദ്യ സിനിമയായ ഡയമണ്ട് നെക്ലേസിലെ രാജശ്രീ എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതിയായിരുന്നു ലഭിച്ചത്. അവിടുന്നിങ്ങോട്ടുള്ള സിനിമാ ജീവിതത്തില്‍ തനിക്ക് കടപ്പാടുള്ള വ്യക്തി  സംവിധായകൻ ലാല്‍ ജോസാണെന്ന് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്റെ ജീവിതത്തില്‍ ദൈവീക ഇടപെടല്‍ നടത്തിയൊരാള്‍ കൂടിയുണ്ടെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അനുശ്രീയിപ്പോള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലാല്‍ ജോസിനെ കുറിച്ചും നടൻ ദിലീപിനെ പറ്റിയുമുള്ള കാര്യങ്ങൾ നടി പങ്കുവെച്ചത്. ലാല്‍ ജോസിനും ദിലീപിനുമൊപ്പം നിലത്ത് ഇരിക്കുന്ന ചിത്രമാണ് അനുശ്രീ പങ്കുവെച്ചത്. ശേഷം തന്റെ ജീവിതത്തില്‍ ദൈവീക ഇടപെടല്‍ നടത്തിയ ആളുകള്‍ ഇവരാണെന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. ‘ഈ ലോകം എനിക്ക് പരിചയപ്പെടുത്തിയ രണ്ട് മികച്ച വ്യക്തികള്‍… എന്നെന്നും എനിക്ക് ഏറ്റവും മികച്ച രണ്ട് ആളുകളായി ഇവര്‍ തുടരുമെന്ന്’, പറഞ്ഞാണ് അനുശ്രീ കുറിപ്പ് ആരംഭിക്കുന്നത്.

ആദ്യം സംവിധായകന്‍ ലാല്‍ ജോസിനെ കുറിച്ചാണ് പറയുന്നത്. ‘എന്റെ പേരും പ്രശസ്തിയും എല്ലാം ആസ്വദിക്കുന്ന ഒരേയൊരു കാരണം ഞാന്‍ ഇവിടെയുണ്ട്.. എന്റെ ഈ ഗുരുനാഥനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം എന്നെ ഡയമണ്ട് നെക്ലേസിലേക്ക് കാസ്റ്റ് ചെയ്ത ദിവസം എന്റെ കുടുംബത്തില്‍ എല്ലാ കാര്യങ്ങളും മാറി. ആദ്യ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം 360 ഡിഗ്രിയില്‍ തിരിയുകയായിരുന്നു. കലാമണ്ഡലം രാജശ്രീ ഇപ്പോഴും ജനങ്ങളുടെ ഹൃദയത്തില്‍ ശക്തമായിട്ടുണ്ട്. ലാല്‍ ജോസ് സാറിന് എന്റെ ഹൃദയത്തില്‍ മാത്രമല്ല, എന്റെ മുഴുവന്‍ കുടുംബത്തിന്റെയും ചിന്തകളിലും പ്രാര്‍ത്ഥനകളിലും നിങ്ങള്‍ ഉണ്ടായിരിക്കും. ദിലീപേട്ടന്‍- ‘എന്റെ ജീവിതത്തിലെ അടുത്ത ദൈവിക ഇടപെടലാണ്. എനിക്ക് എപ്പോഴും ചന്ദ്രേട്ടാ.. എന്ന് വിളിക്കാം. ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിപ്പിച്ച ഏറ്റവും യഥാര്‍ത്ഥ മനുഷ്യനാണ് അദ്ദേഹം. ഒരു സുഹൃത്ത് എന്ന നിലയില്‍ എല്ലായിപ്പോഴും അദ്ദേഹം അവിടെയുണ്ട്. അദ്ദേഹം ചെയ്തു തന്ന സഹായത്തിന് പരിതികളില്ല. എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു ചന്ദ്രേട്ടന്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികള്‍ക്കൊപ്പം ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്’,

എന്നുമാണ് അനുശ്രീ പറഞ്ഞത്. സിനിമയിലേക്ക് തന്നെ കൈപിടിച്ച് ഉയര്‍ത്തിയ ലാല്‍ ജോസിനെ പറ്റി മുന്‍പും അനുശ്രീ തുറന്ന് പറഞ്ഞിട്ടുണ്ട്. ഡയമണ്ട് നെക്ലേസിന് ശേഷം നിരവധി സിനിമകളും ഇരുവരും ഒരുമിച്ചിരുന്നു. അതേസമയം ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയിലൂടെയാണ് ദിലീപും അനുശ്രീയും ഒരുമിച്ച് അഭിനയിക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത  സിനിമയില്‍ ഇരുവരും ഭാര്യ-ഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിച്ചത്. ഈ സിനിമയിലൂടെയുള്ള സൗഹൃദം പിന്നീടും ഇരുവരും തുടരുകയായിരുന്നു.