പിണക്കം മറന്ന് അച്ഛന്‍ എത്തി, കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് വിഷ്ണു!! സന്തോഷമായെന്ന് ആരാധകര്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അനുശ്രീ. ബാലതാരമായെത്തി നായികയായി തിളങ്ങി നിന്ന താരമാണ് അനുശ്രീ. താരം വിവാഹമോചനത്തിന്റെ വക്കിലാണെന്നായിരുന്നു അനുശ്രീ തന്നെ പറഞ്ഞിരുന്നത്.

സീരിയലില്‍ നായികയായി തിളങ്ങുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. ക്യാമറാന്‍ മാന്‍ വിഷ്ണു സന്തോഷാണ് അനുശ്രീയുടെ ഭര്‍ത്താവ്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറമാന്‍ ആയിരുന്നു വിഷ്ണു. സെറ്റില്‍ വച്ച് തുടങ്ങിയ പ്രണയമാണഅ വിവാഹത്തിലെത്തിയത്. കോവിഡ് കാലത്തായിരുന്നു താര വിവാഹം.

തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ലളിതമായ ചടങ്ങായിരുന്നു അത്. അടുത്തിടെ താരത്തിന് കുഞ്ഞ് പിറന്നിരുന്നു, അപ്പോഴാണ് വിവാഹ മോചനത്തിനടുത്താണെന്ന് താരം പറഞ്ഞത്.

കുഞ്ഞിന്റെ നൂല്‌ക്കെട്ട് ചടങ്ങില്‍ വിഷ്ണുവിന്റെ അസാന്നിധ്യം ആരാധകര്‍ ശ്രദ്ധിച്ചു. ഭര്‍ത്താവിന് പകരം അനുശ്രീയുടെ അച്ഛനായിരുന്നു. വിഷ്ണുവുമായി ചെറിയ പ്രശ്‌നങ്ങളുണ്ടെന്ന് അനുശ്രീ ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പറഞ്ഞിരുന്നു. ഗര്‍ഭിണിയായി അഞ്ചാം മാസം തൊട്ട് അനുശ്രീ തന്റെ വീട്ടിലായിരുന്നു. അന്നു മുതല്‍ ഭര്‍ത്താവ് വിഷ്ണുവുമായുള്ള കോണ്‍ടാക്ട് കുറഞ്ഞു വന്നു. ഫോണ്‍ വിളിച്ചാലും കുഞ്ഞിനെ കാണാനാണ് വിളിക്കുന്നത് എന്നു വിചാരിച്ചു കുഞ്ഞിനെ മാത്രം കാണിച്ചു കൊടുക്കും.- താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ അനുശ്രീയുടെ ജീവിതത്തില്‍ ആരാധകര്‍ കാത്തിരുന്ന ഒരു സന്തോഷ വാര്‍ത്തയാണ് പുറത്തു വരുന്നത്. വിഷ്ണു തന്റെ കുഞ്ഞിനെ കാണാനെത്തിയിരിക്കുകയാണ്. കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിട്ടുള്ള വിഷ്ണുവിന്റെ ഒരു പുതിയ ചിത്രം പുറത്തു വന്നിരിക്കുകയാണ്.

വിഷ്ണു പിണക്കങ്ങളെല്ലാം മറന്നു തന്റെ കുഞ്ഞിനെ കാണാനെത്തി എന്നാണ് ആരാധകര്‍ പറയുന്നത്. വിഷ്ണു ആണ് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

Anu B