കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അനുശ്രീ; കാരണം അന്വേഷിച്ച് ആരാധകർ!

യുവനടി അനുശ്രീയ്ക്ക് എന്തുപറ്റി എന്നാണ് സോഷ്യൽ മീഡിയഒന്നടങ്കം ചോദിക്കുന്നത്. താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടാണ് ആരാധകർ ഇത്തരത്തിൽ ഒരു ചോദ്യം ഉന്നയിക്കുന്നത്.തനിക്ക് അതിജീവിക്കേണ്ടി വരുന്ന സങ്കടത്തെക്കുറിച്ചാണ് അനുശ്രീ പോസ്റ്റിൽ പറയുന്നത്. കഴിഞ്ഞ ഒരാഴ്ച വളരെയധികം സങ്കടകരമായിരുന്നുവെന്നും താരം കുറിക്കുന്നു


”ഞാൻ ഒരുപാട് തളർച്ചകളിലൂടെ കടന്നു പോയ ആഴ്ച്ചയാണിത്. ഭയം തോന്നിയ ആഴ്ച്ച…കണ്ണീരണിഞ്ഞ ഒരാഴ്ച്ച…സംശയങ്ങൾ ഒരുപാട് തോന്നിയ നാളുകൾ. സങ്കടവും ഒറ്റപ്പെടലും തോന്നിയ നാളുകൾ. ഉത്കണ്ഠയ്‌ക്കൊപ്പം പ്രതീക്ഷകളും നിറഞ്ഞ ദിവസങ്ങൾ. ഇതെല്ലാം മാറാനായി ഞാൻ കാത്തിരുന്നു ഒടുവിൽ ഇതൊരിക്കലും മാറാൻ പോകുന്നില്ലെന്ന് മനസ്സിലായി. അതുകൊണ്ട് ഞാൻ മുന്നോട്ട് പോകാൻ തീരുമാനിച്ചു. എനിക്കായ് ഇവിടെ ഒരു ലോകം തന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞു. സ്നേഹം നൽകുന്ന കുടുംബം, പിന്തുണ നൽകിയ സുഹൃത്തുക്കൾ അതിനൊപ്പം ഒരു നല്ല ജീവിതവും. ഇന്ന് മുതൽ കടന്നു വന്ന ദുഖം നിറഞ്ഞ നിമിഷങ്ങളിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല” ഇതായിരുന്നു താരത്തിന്റെ പോസ്റ്റ്

അതേ സമയം ആ സങ്കടത്തിന്റെ കാരണം എന്തെന്ന് താരം തുറന്ന് പറഞ്ഞിട്ടില്ല. കയ്യിൽ റോസ പൂക്കളും പിടിച്ച് കാറിൽ ഇരിക്കുന്ന വീഡിയോയ്ക്ക് ഒപ്പമാണ് അനുശ്രീ ഈ കുറിപ്പ് പങ്കുവെച്ചത്. കൈയ്യിലെ കൂളിങ് ഗ്ലാസ് എടുത്ത് വച്ചതിന് ശേഷം കണ്ണ് മറയ്ക്കുന്നതും ഫോൺ വന്ന് അത് അറ്റന്റ് ചെയ്തതിന് ശേഷം പൂക്കൾ ക്യാമറയ്ക്ക് നേരെ നീട്ടുന്നും താരം  പങ്കുവെച്ച വീഡിയോയിൽ കാണാം.

Aiswarya Aishu