റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് അനുശ്രീ. ലാൽ ജോസ് – ഫഹദ് ഫാസിൽ ടീമിന്റെ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവക്കാറുണ്ട്. അടുത്തിടെയായിരുന്നു കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കിയ കാര്യം അനുശ്രീ അറിയിച്ചത്.
കഴിഞ്ഞ ദിവസം വീടിന്റെ പാലുകാച്ചൽ ചടങ്ങും നടന്നിരുന്നു. മലയാള സിനിമയിലെ നിരവധി താരങ്ങൾ അനുശ്രീയുടെ പുതിയ വീട്ടിൽ ആശംസകളുമായി എത്തിയിരുന്നു. തനിക്ക് ആശംസകളുമായി എത്തിയവർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ ആണ് താരം പോസ്റ്റിട്ടത്.
”എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും… സിനിമാ മേഖലയിൽ എന്നും എനിക്കൊപ്പം നിൽക്കുന്നവരാണ് നിങ്ങൾ. ജനുവരി 26 ന് നിങ്ങളുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച് എനിക്കൊപ്പം നിന്നതിന് നന്ദി. നിങ്ങളുടെ സൗഹൃദവും അനുഗ്രഹവും എപ്പോഴും എനിക്കൊപ്പം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും നന്ദി” – അനുശ്രീ കുറിച്ചു. ദിലീപ്, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ്, അതിഥി രവി, അപർണ ബാലമുരളി, വിഷ്ണു ഉണ്ണി കൃഷ്ണൻ, സ്വാസിക, സണ്ണി വെയ്ൻ, സംവിധായകൻ ലാൽജോസ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും അനുശ്രീ പങ്കുവെച്ചിരുന്നു.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…