തന്റെ വലിയ സന്തോഷത്തിൽ ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് അനുശ്രീ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് അനുശ്രീ. ലാൽ ജോസ് – ഫഹദ് ഫാസിൽ ടീമിന്റെ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ…

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് അനുശ്രീ. ലാൽ ജോസ് – ഫഹദ് ഫാസിൽ ടീമിന്റെ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവക്കാറുണ്ട്. അടുത്തിടെയായിരുന്നു കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കിയ കാര്യം അനുശ്രീ അറിയിച്ചത്.

കഴിഞ്ഞ ദിവസം വീടിന്റെ പാലുകാച്ചൽ ചടങ്ങും നടന്നിരുന്നു. മലയാള സിനിമയിലെ നിരവധി താരങ്ങൾ അനുശ്രീയുടെ പുതിയ വീട്ടിൽ ആശംസകളുമായി എത്തിയിരുന്നു. തനിക്ക് ആശംസകളുമായി എത്തിയവർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിൽ ആണ് താരം പോസ്റ്റിട്ടത്.

 

View this post on Instagram

 

A post shared by Anusree Nair (@anusree_luv)

”എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും… സിനിമാ മേഖലയിൽ എന്നും എനിക്കൊപ്പം നിൽക്കുന്നവരാണ് നിങ്ങൾ. ജനുവരി 26 ന് നിങ്ങളുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച് എനിക്കൊപ്പം നിന്നതിന് നന്ദി. നിങ്ങളുടെ സൗഹൃദവും അനുഗ്രഹവും എപ്പോഴും എനിക്കൊപ്പം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും നന്ദി” – അനുശ്രീ കുറിച്ചു. ദിലീപ്, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ്, അതിഥി രവി, അപർണ ബാലമുരളി, വിഷ്ണു ഉണ്ണി കൃഷ്ണൻ, സ്വാസിക, സണ്ണി വെയ്ൻ, സംവിധായകൻ ലാൽജോസ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും അനുശ്രീ പങ്കുവെച്ചിരുന്നു.