2012-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഡയമണ്ട് നെക്ലസിൽ കൂടി മലയാളികൾക്ക് കിട്ടിയ നടിയാണ് അനുശ്രീ, ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി അനുശ്രീ നായര്‍ എന്നിവർ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്, അതിൽ നാടൻ പെൺകുട്ടിയായി എത്തിയ അനുശ്രീ പെട്ടെന്നായിരുന്നു ആരാധകരുടെ ഹൃദയം കീഴടക്കിയത്, ചിത്രം റിലീസ് ആയിട്ട് ഇന്നേക്ക് എട്ടു വര്‍ഷം തികയുന്നു, ഈ അവസരത്തിൽ തനിക്ക് അതിൽ അഭിനയിക്കാൻ ചാൻസ് നൽകിയ ലാല്‍ ജോസിന് നന്ദി അറിയിക്കുകയാണ് അനുശ്രീ.
ലാല്‍ജോസ് മേച്ചേരി എന്ന സംവിധായകനിലൂടെ, എന്റെ ലാല്‍ സാര്‍ എനിക്ക് നല്കിയ അവസരത്തിലൂടെ, സിനിമ എന്ന മായാലോകത്തിലേക്കു ഞാന്‍ വന്നിട്ടു 8 വര്‍ഷം. എന്റെ ആദ്യ സിനിമ റിലീസ് ആയതു 8 വര്‍ഷം മുന്നേ ഉള്ള ഈ ദിവസം ആണ്. ലൊക്കേഷനിലേക്ക് ഞാന്‍ ആദ്യം ചെന്ന നിമിഷം, എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം, ആദ്യമായി ഡബ്ബിങ് ചെയ്തത്, തീയേറ്ററില്‍ എന്നെ ഞാന്‍ ആദ്യമായി കണ്ടത് എല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സില്‍ ഉണ്ട്.