അല്ലെങ്കിലും മനുഷ്യനേക്കാൾ നല്ലത് ഇവരാണ് ; തെരുവിൽ പശുവിനും പട്ടിക്കും ബിസ്കറ്റ് കൊടുത്ത് താരസുന്ദരി

മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലെത്തി താരത്തിന് പിന്നീട് ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

അത്തരത്തിൽ അനുശ്രീ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. തെരുവോരത്തിരുന്ന് ചായ കുടിക്കുന്നതിനിടയിൽ തന്റെ അടുത്തേക്ക് വന്ന പശുവിനും പട്ടിക്കും ബിസ്കറ്റ് നൽകുകയാണ് താരം. “മനുഷ്യരേക്കാൾ നല്ലത് മൃഗങ്ങളാണ്” എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഒട്ടനവധി കമന്റുകളാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെയായി വന്നിരിക്കുന്നത്. ‘ഇഷ്ടപ്പെട്ട പല കുട്ടിത്തവും മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും എന്ന് നോക്കി നിന്നാൽ ആർക്കും ഒന്നും ആകാൻ കഴിയില്ല സന്തോഷം കണ്ടെത്തുന്ന കര്യാങ്ങൾ ചെയ്യുക മനസമാധാനം നിലനിർത്തി ജീവിക്കുക.’ എന്നായിരുന്നു ഒരാൾ കമന്റായി ഇട്ടത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.