Categories: Film News

കണ്ണിന് കണ്ണായി എൻ കൺമണി! തമിഴ് പെണ്ണായി അനുശ്രീ, രവി വർമ്മ ചിത്രം പോലെ മനോഹരമെന്ന് ആരാധകർ

വേറിട്ട ലുക്കിലുള്ള നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറൽ. വയലറ്റ് നിറത്തിലുള്ള സാരിയില്‍ വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വയലറ്റ് നിറത്തിലെ പിങ്ക് ബോർഡർ സാരിയിൽ നാടൻ സുന്ദരിയായിട്ടാണ് അനുശ്രീ എത്തിയിട്ടുള്ളത്.

പഴയ മോഡൽ ആഭരണങ്ങളാണ് ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. നെറ്റിച്ചുട്ടിയും നെക്ലേസും കമ്മലും അനുശ്രീയെ കൂടുതല്‍ മനോഹരിയാക്കുന്നുവെന്നാണ് കമന്റുകൾ. ‘ചെന്താർ മിഴി’ എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. രവി വർമ ചിത്രം പോലെയുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Ajay Soni