ലൈവിൽ ഞാൻ കെട്ടിക്കോട്ടെ എന്ന ചോദ്യം, കിടിലൻ മറുപടിയുമായി അനുശ്രീയും!

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച് കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല, എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ലോക്ക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ ക്യൂ ആൻഡ് എ സെക്ഷനിൽ അനുശ്രീ എത്താറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ചോദ്യോത്തര വേളയിൽ താരത്തിനോട് ആരാധകർ ചോദിച്ച ചോദ്യങ്ങളും അതിനു അനുശ്രീ നൽകിയ മറുപടികളുമാണ് ശ്രദ്ധ നേടുന്നത്.

anusree.image

താര ജാഡ ഒട്ടും തന്നെ ഇല്ലാത്ത അനു പലപ്പോഴും ആരാധകർക്ക് അത്ഭുതമായിട്ടുണ്ട്. ആരാധകരോട് സംസാരിക്കുമ്പോഴും അനുശ്രീ നർമ്മം കലർത്തിയാണ് സംസാരിക്കുന്നത്. അത് തന്നെയാണ് അനുശ്രീയെ മറ്റ് നായിക നടിമാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ ക്യൂ ആൻഡ് എ സെക്ഷനിൽ അനുശ്രീയോട് നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു. അതിനെല്ലാം തന്നെ അനുശ്രീ നല്ല രീതിയിൽ ഉള്ള മറുപടികളും കൊടുത്തിരുന്നു. ഇപ്പോഴത്തെ ക്രഷ് ആരാണെന്നായിരുന്നു ഒരു ആരാധകർ താരത്തിനോട് ചോദിച്ചത്. അത് ഇപ്പോൾ കെ എസ് ഇ ബി ആണെന്നാണ് അനുശ്രീ മറുപടി നൽകിയത്. മറ്റൊരാൾ പ്രണയാഭ്യർത്ഥനയുമായും എത്തിയിരുന്നു. ഞാൻ കെട്ടിക്കോട്ടെ എന്നായിരുന്നു അയാൾ ചോദിച്ചത്. വീട്ടുകാർക്ക് സമ്മതം ആണെങ്കിൽ ഒന്നോ രണ്ടോ കെട്ടിക്കോ അതിനു എന്നോട് എന്തിനാണ് ചോദിക്കുന്നത് എന്ന രസകരമായ മറുപടിയാണ് അനുശ്രീ നൽകിയത്.

നിരവധി ചോദ്യങ്ങളുമായാണ് ആരാധകർ ഏത്തിയത്. ഇപ്പോഴത്തെ റിങ് ടോൺ എന്താണെന്ന് വരെ യുള്ള ചോദ്യങ്ങൾ ആണ് ആരാധകർ ചോദിച്ചത്. എല്ലാ ചോദ്യങ്ങൾക്കും വളരെ രസകരമായ രീതിയിൽ ആണ് താരം മറുപടിയും കൊടുത്തത്.

Sreekumar R