Categories: Film News

പുലിമുരുകനിലെ മൈനയാകുവാൻ അന്നെന്നെ ആയിരുന്നു ആദ്യം വിളിച്ചത്, അവസരം നിഷേധിച്ചതിനെക്കുറിച്ച് അനുശ്രീ

മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് അനുശ്രീ, വ്യത്യസ്തമായ കഥപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സ് വളരെ പെട്ടെന്ന് തന്നെ കീഴടക്കാൻ അനുശ്രീ ക്ക് കഴിഞ്ഞു. വളരെ വ്യത്യസ്തമായ വേഷങ്ങൾ ആണ് അനുശ്രീ കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇപ്പോൾ പുലിമുരുകനിൽ ആദ്യം മൈന ആയി അഭിയിക്കുവാൻ തന്നെ ആണ് വിളിച്ചതെന്ന് വെളിപ്പെടുത്തുകയാണ് അനുശ്രീ, പുലിമുരുകനിലെ മോഹൻലാലിൻറെ ഭാര്യ മൈന വളരെ ശ്രദ്ധ നേടിയ ഒരു കഥാപാത്രം ആയിരുന്നു. അത് സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് അനുശ്രീ.

സംവിധായകൻ മൈന ആയി അഭിയിക്കുവാൻ വേണ്ടി തന്നെ വിളിച്ചു, എന്നാൽ ആ സമയത്ത് ഒരു സർജറി കഴിഞ്ഞത് കൊണ്ട് അഭിയിച്ച പറ്റിയില്ല. ഉയരത്തിൽ നിന്ന് എടുത്ത് ചാടേണ്ട രംഗം ഒക്കെ ഉള്ളത് കൊണ്ട് ആ സമയത്ത് അത് പറ്റില്ലായിരുന്നു.പക്ഷെ എന്നോട് പറഞ്ഞതിലും അതികം സമയം അന്ന് അതിന്റെ ഷൂട്ടിങ്ങിനു വേണ്ടി എടുത്തു. അപ്പോൾ ഞാൻ സംവിധായകനോട് ഇത്രയും സമയം എടുക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ അഭിനയിച്ചേനെ എന്ന് പറഞ്ഞിരുന്നു എന്നും അനുശ്രീ പറയുന്നു.

പുലി മുരുകൻ കണ്ടതിനു ശേഷം ആ ഡയലോഗുകൾ ഒക്കെ ഞാൻ കണ്ണാടിയിൽ നോക്കി പറഞ്ഞു നോക്കി. കാരണം ആ ഡയലോഗ് ഒക്കെ ഞാൻ പറയേണ്ടത് ആയിരുന്നല്ലോ, എന്നും താരം പറയുന്നു.കമാലിനി മുഖർജി ആയിരുന്നു പുലിമുരുകനിൽ മൈനയെ അവതരിപ്പിച്ചത്. മുഴുനീളെ ഉള്ള ഒരു കഥാപാത്രം ആയിരുന്നു അത്.

Krithika Kannan