എന്നെന്നേക്കുമുള്ള സൗഹൃദം..! ഫോട്ടോകളുമായി അനുശ്രീ..!

ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ തന്റെ സിനിമാ അഭിനയത്തിന് തുടക്കം കുറിച്ച നടിയാണ് അനുശ്രീ. ഈ ഒരു കാലയളവില്‍ തന്നെ ഒരുപിടി നല്ല കഥാപാത്രങ്ങളെ അനുശ്രീ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ട്വല്‍ത്ത് മാന്‍ ആയിരുന്നു. ഈ സിനിമയുടെ ലൊക്കേഷന്‍ ഫോട്ടോകളാണ് ഇപ്പോള്‍ താരം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ദൃശ്യം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് എന്നിവരുടെ കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ട്വല്‍ത്ത് മാന്‍. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിംഗ് തുടരുന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പന്ത്രണ്ട് പേരുടെ കഥ പറഞ്ഞ ഈ സിനിമ ഒരു മിസ്റ്റീരയസ് ത്രില്ല്‌റായാണ് ഒരുക്കിയത്. സിനിമയില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചാണ് അനുശ്രീ എത്തിയത്. ഷൈനി എന്നായിരുന്നു സിനിമയില്‍ അനുശ്രീ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.

ഞങ്ങള്‍… എന്നെന്നേക്കുമുള്ള സുഹൃത്ത് ബന്ധം എന്ന് കുറിച്ചുകൊണ്ടാണ് താരം ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. അനുമോഹന്‍, ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ചന്തുനാഥ്, അനു സിത്താര, പ്രിയങ്ക, അദിതി, ശിവദ എന്നിവരെല്ലാം ഫോട്ടോയിലുണ്ട്. അനുശ്രീ പങ്കുവെച്ച ഫോട്ടോയ്ക്ക് കമന്റുമായി കൂട്ടുകാര്‍ എത്തുന്നുണ്ട്. അതേസമയം, ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്ക് ശേഷം അനുശ്രീയുടേതായി പുറത്തിറങ്ങുന്ന സിനിമ താരയാണ്.

റിയാലിറ്റി ഷോ വഴി അഭിനയ രംഗത്തേക്ക് എത്തിയ അനുശ്രീ ഇതിനോടകം തന്നെ ഒരുപാട് സിനിമകളില്‍ മികച്ച വേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്, സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരെ അറിയിച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം ഏറ്റവും പുതുതായി പങ്കുവെച്ച ഈ മനോഹര ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടുകയാണ.് ജീത്തു ജോസഫ് രംഗങ്ങള്‍ ഇവര്‍ക്ക് വിശദീകരിച്ച് നല്‍കുന്നതിന്റേയും ചിത്രങ്ങളും ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

Aswathy