Film News

പുത്തന്‍ റിലീസുകള്‍ക്കിടയിലും കുതിപ്പ് തുടര്‍ന്ന് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’

പുത്തന്‍ റിലീസുകള്‍ക്കിടയിലും 40 കോടി ആഗോള ബോക്‌സോഫീസ് കളക്ഷനുമായി കുതിപ്പ് തുടര്‍ന്ന് ടൊവിനോയുടെ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ കുഴിച്ചുമൂടപ്പെട്ട സത്യങ്ങളൊക്കെ വെളിച്ചത്തുകൊണ്ടുവരുന്നതിനായുള്ള എസ്.ഐ ആനന്ദിന്റെ പരിശ്രമങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. 40 കോടി ആഗോള ബോക്‌സോഫീസ് കളക്ഷനുമായി വന്‍ കുതിപ്പ് തുടരുകയാണ് ബോക്‌സോഫീസില്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രം. പുത്തന്‍ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം. മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുകയാണ്.

സാംബിയയിലും ജൊഹാനസ്ബര്‍ഗിലും സെഷെല്‍സിലും ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ പ്രദര്‍ശനമുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 9ന് കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും ഉള്‍പ്പെടെ റിലീസ് ചെയ്ത ചിത്രം ഇതിനകം 40 കോടിയിലേറെ ആഗോള ബോക്‌സോഫീസ് കളക്ഷന്‍ നേടിക്കഴിഞ്ഞതായാണ് വിവരം. കൂടാതെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം ഒരുക്കിയിരിക്കുന്നത് ഡാര്‍വിന്‍ കുര്യാക്കോസാണ്. ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരളത്തില്‍ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണന്‍ എന്ന പോലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ ചിത്രത്തിലുള്ളത്. മുമ്പ് താരം അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി സട്ടിലായാണ് ഈ വേഷം ടൊവിനോ സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകാഭിപ്രായം. ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകന്‍.

Ajay Soni