ഉണ്ണിമുകുന്ദന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ അപര്‍ണയ്ക്ക് ദേഹാസ്വാസ്ഥ്യം

Follow Us :

നാടന്‍ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് അപര്‍ണ ബാലമുരളി. സൂര്യയ്‌ക്കൊപ്പം അഭിനയിച്ച സുരറൈ പോട്ര് എന്ന ചിത്രവും അപര്‍ണയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കി കൊടുത്തത്. ഉണ്ണിമുകുന്ദനും അപര്‍ണ്ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നടിയിപ്പോള്‍. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് സിനിമയുടെ ചിത്രീകരണത്തിനിടെ നടിയക്ക് ദേഹാസ്വാസ്ഥ്യം വന്നതോടെ ഷൂട്ടിംഗ് മാറ്റിവെച്ചു എന്നാണ്.

പൊള്ളാച്ചിയിലെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് അപര്‍ണ്ണ ചെറുതോണിയിലെത്തിയത്. ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും അപര്‍ണ്ണയ്ക്ക് ജലദോഷം പിടിപെട്ടിരുന്നു. പിന്നാലെ കടുത്ത ശരീരവേദനയും വന്നു. തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായിരുന്നു.ദേഹാസ്വാസ്ഥ്യത്തോടെ ഷൂട്ടിംഗില്‍ തുടരാനാവില്ലെന്ന് വന്നതോടെയാണ് നടി ഷൂട്ടിംഗ് അവസാനിപ്പിച്ച് പോയത്. ജനുവരി 10 ന് ഷൂട്ടിംഗ് പുനരാരംഭിക്കും.