Categories: Film News

ഓട്ടോ ശങ്കർ എന്ന വെബ്‌സീരിസിന് ശേഷം വീണ്ടും തമിഴകം കീഴടക്കാൻ അപ്പാനി ശരത് എത്തുന്നു …!!

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശരത് കുമാർ. ആ ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ ആ കഥാപാത്രത്തിന്റെ പേരിലും അതുപോലെ അപ്പാനി ശരത് എന്ന പേരിലും ശരത് കുമാർ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടു തുടങ്ങി. അങ്കമാലി ഡയറീസില്‍ നിന്ന് പുറപ്പെട്ട അപ്പാനി ശരതിന്റെ സിനിമാവണ്ടി മലയാളം കടന്ന് കുതിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് 12 ചിത്രങ്ങള്‍.

അപ്പാനിയെ തമിഴകവും സ്വീകരിച്ചു കഴിഞ്ഞു, LE24 ഫിലംസിന്റെ ബാനറിൽ A.R മുരുഗദാസിന്റെ ശിഷ്യൻ അഭിൻ ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ത്രില്ലർ ചിത്രത്തിൽ വില്ലനായാണ് അപ്പാനി ശരത്‌ എത്തുന്നത്. ആര്യ ആണ് നായകൻ നായിക വേഷത്തിൽ എത്തുന്നത് പ്രയാഗ നാഗ്രയാണ്.  ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന അപ്പാനിയുടെ ജന്മദിനം ആയിരുന്നു ഇന്ന്, ഭാര്യക്കും മകൾ അവന്തികക്കും ഒപ്പം ശരത് തന്റെ ജന്മ ദിനം ആഘോഷിച്ചു. സിനിമയിലെ തുടക്ക കാലത്ത് തന്നെ  മണി രത്‌നത്തെ പോലുള്ള സംവിധായകനുമായി ജോലി ചെയ്യുവാൻ ശരത്തിനു കഴിഞ്ഞു.

സണ്ടക്കോഴി 2 വില്‍ വിശാലിന്റെ വില്ലനായെത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടമാണ് അപ്പാനി കാഴ്ചവച്ചത്, അതിനു ശേഷം ഓട്ടോ ശങ്കർ എന്ന വെബ്സീരിസിലൂടെയും താരം പ്രേക്ഷകരുടെ മുന്നിൽ എത്തി. തന്റെ ഭാര്യക്കും മക്കൾക്കും ഒപ്പം ജീവിതം അടിച്ചു പൊളിക്കുകയാണ് പ്രേക്ഷകരുടെ സ്വന്തം അപ്പാനി രവി.

Krithika Kannan