വിവാഹം കഴിഞ്ഞെത്തിയ അപ്‌സരയ്ക്ക് നേരെ സഹതാരങ്ങള്‍, പൊട്ടിക്കരഞ്ഞ് അപ്‌സര

സാന്ത്വനം എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അപ്‌സര രത്‌നാകരന്‍. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അപ്‌സരയുടെ വിവാഹം. ചോറ്റാനിക്കര അമ്പലത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും വളരെക്കുറച്ച് സഹപ്രവര്‍ത്തകരും മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയില്‍ വെച്ച് അപ്‌സര പൊട്ടിക്കരയുന്ന വീഡിയോയാണ് വൈറലാകുന്നത്. ടെലിവിഷന്‍ താരങ്ങളെ മുന്‍നിര്‍ത്തി നടത്തുന്ന കിച്ചണ്‍ മാജിക് എന്ന പരിപാടിയിലെ രംഗങ്ങളാണ് പുറത്ത് വന്നത്. അപ്‌സര കരയുന്നതും ചുറ്റുമുള്ളവരെല്ലാം ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു.
എന്നാല്‍ കൂട്ടുകാരെല്ലാം ചേര്‍ന്നൊരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിക്ക് മുന്നോടിയായി നടത്തിയ ഒരു ചെറിയ പ്രാങ്കായിരുന്നു അത്. ടെലിവിഷനിലൂടെ ശ്രദ്ധേരായ കിഷോര്‍, ജിഷിന്‍ മോഹന്‍, സരിത ബാലകൃഷ്ണന്‍, സരിഗ, ബൈജു ജോസ്, അപ്‌സര എന്നിങ്ങനെയുള്ള താരങ്ങളാണ് ഷോയില്‍ ഉള്ളത്. അത്തരത്തില്‍ കിഷോറും അപ്‌സരയും തമ്മിലുള്ള ഡാന്‍സ് ആണ് എപ്പിസോഡില്‍ കാണിക്കുന്നത്. ഒരു പൂ മാത്രം ചോദിച്ചു എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ഇരുവരും മനോഹരമായി തന്നെ കളിക്കുകയും ചെയ്തു.


ഡാന്‍സ് അവസാനിച്ചതിന് ശേഷം അടിപൊളി പാട്ട് എന്ന് പറഞ്ഞ് കൊണ്ടാണ് എലീന സംസാരിച്ചത്. ഇതോടെ ബ്ലാക്ക് നിറത്തിലുള്ള വസ്ത്രം ഇട്ട് വന്നപ്പോള്‍ പെട്ടെന്ന് റൊമാന്‍സ് വന്നു എന്നായിരുന്നു അപ്സരയുടെ മറുപടി. നമ്മള്‍ റൊമാന്‍സ് ഒന്നും ഇതില്‍ കണ്ടില്ലല്ലേ എന്ന് സരിഗ പറഞ്ഞു. പിന്നാലെ സഹതാരങ്ങളെല്ലാം ഇതേറ്റ് പറഞ്ഞു. റൊമാന്‍സ് എന്ന് പറഞ്ഞാല്‍ ഇതാണോ? അപ്സര ഡാന്‍സ് ചെയ്യുമ്പോള്‍ പൊതുവെ ഒരു പ്രതീക്ഷയുണ്ടാവുമല്ലോ. അത് കിട്ടിയില്ല. ഇതൊരു ഡാന്‍സായി പോലും തോന്നിയില്ല, എന്തൊക്കെയോ കാണിച്ചുകൂട്ടി. കിഷോറേട്ടനെങ്കിലും ആലോചിച്ച് ചെയ്തൂടേ എന്നും ചോദിച്ചു.
സ്പോട്ട് കോറിയോഗ്രാഫി ആണെങ്കില്‍ അപ്സര നന്നായി ചെയ്യാറുണ്ടായിരുന്നു. നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലെങ്കില്‍ കളിക്കണ്ടായിരുന്നു, ഇത് പോത്സാഹിപ്പിച്ചാല്‍ ഇതിലും വലിയ അബദ്ധവുമായി ഇനിയും വരും എന്നൊക്കെ പറഞ്ഞതോടെ കിഷോറും അപ്‌സരയ്ക്ക് നേരെ തിരിഞ്ഞു. നീ സ്റ്റെപ്പ് തെറ്റിച്ചതല്ലേ എന്ന് കിഷോര്‍ ചോദിച്ചതോടെ അപ്സര കരഞ്ഞ് തുടങ്ങി. പെട്ടെന്ന് തന്നെ എല്ലാവരും ഒളിപ്പിച്ച് വെച്ചിരുന്ന കേക്ക് പുറത്തെടുത്തു. കേക്ക് കണ്ടപ്പോഴാണ് തന്നെ എല്ലാവരും കൂടി പറ്റിച്ചതാണെന്നുള്ള കാര്യം നടി മനസിലാക്കുന്നത്. എങ്കിലും കരച്ചില്‍ അടക്കാന്‍ സാധിച്ചിരുന്നില്ല.