കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിജയിയുടെ ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിതാ പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കിയിരിക്കുകയാണ് അറബിക് കുത്ത്. തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോര്‍ഡ് ഈ പാട്ട് സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ ധനുഷ് സായ് പല്ലവി താരജോടികളുടെ ‘റൗഡി ബേബി’ക്കായിരുന്നു ഈ റെക്കോര്‍ഡ്. റൗഡി ബേബി പതിനേഴ് ദിവസങ്ങള്‍ കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്.
നടന് ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ ഈണമൊരുക്കിയതാണ് അറബിക് കുത്ത് ഗാനം. അറബിക് ശൈലിയില്‍ തമിഴ് ചേര്‍ത്തൊരുക്കിയ ഗാനമാണിത്. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പൂജ ഹെഗ്ഡെ നായികയായെത്തുന്ന ബീസ്റ്റില്‍ മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…