അവൻ ഭയങ്കര ടോക്സിക്ക് ആണ്, ജീവിതം പോകുമെന്ന് പലരും പറഞ്ഞു, ആരതി പൊടി

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് റോബിൻ.  ബിഗ് ബോസ് ഫോറിലെ ശക്തയായ മത്സരാർത്ഥി ആയിരുന്നു റോബിൻ. ആ സീസണിലെ വിന്നർ ആകും റോബിൻ എന്നാണ് ആരാധകരിൽ പലരും കരുതിയത്. എന്നാൽ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് റോബിൻ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് പോകുന്നത്. പുറത്ത് വന്ന റോബിന് മികച്ച സ്വീകരണമാണ് ആരാധകർ നൽകിയത്. ബിഗ് ബോസ്സിൽ നിന്ന് പുറത്ത്  വന്നതിന് ശേഷമാണു റോബിൻ ആരതി പൊടിയുമായി അടുക്കുന്നതും പ്രണയത്തിൽ ആകുന്നതും. കുറച്ച് നാളുകൾക്ക് ഇപ്പുറം ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു.

ബിഗ് ബോസ്സിൽ വെച്ച് റോബിൻ ദിൽഷയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്ന ദിൽഷാ റോബിന്റെ പ്രണയം നിരസിക്കുകയായിരുന്നു. എന്നാൽ തൊട്ട് പിന്നാലെ ആണ് ആരതിയുടെ താൻ പ്രണയത്തിൽ ആണെന് റോബിൻ തുറന്ന് പറയുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് റോബിനും ആരതിയും. പലപ്പോഴും തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും എപ്പോഴും ഞാൻ മുഖവുരയ്ക്ക് എടുക്കാറില്ല എന്നും ഉത്‌ഘാടനങ്ങളും മറ്റുമായി കുറച്ച് നാളുകൾ കൊണ്ട് ഉറക്കം പോലുമില്ലാതെ തിരക്കിൽ ആയിരുന്നു എന്നും  അത് കൊണ്ടാണ് താൻ കുറച്ച് നാളുകൾ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിന്നത് എന്നുമാണ് റോബിൻ പറയുന്നത്.

അത് സമയം താൻ റോബിനുമായി പ്രണയത്തിൽ ആണെന്ന് പറഞ്ഞപ്പോഴും വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞപ്പോഴും പലരും ഉപദേശങ്ങളുമായി വന്നു എന്നും അവൻ ഭയങ്കര ടോക്സിക്ക് ആണ്, ഒരു സ്ലീവ്‌ലെസ്  ഡ്രസ്സ് ഇടാൻ പോലും അവൻ സമ്മതിക്കില്ല എന്നും വെറുതെ ജീവിതം പാഴാക്കി കളയണ്ട എന്നും എന്തിനാണ് വിവാഹം ഒക്കെ കഴിക്കുന്നത് എന്ന് തുടങ്ങി നിരവധി ഉപദേശങ്ങൾ  വന്നു എന്നും ആരതി പറയുന്നു. റോബിന് വിവാഹം കഴിക്കാൻ തിടുക്കം ആയി എന്നും പ്രായം 32 ആയത് കൊണ്ടാണ് എന്നുമൊക്കെ ആളുകൾ പറയുമെന്നും എന്നാൽ നമുക്ക് എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാൻ ഒരു പാർട്ടണർ വേണമെന്നു ആണ് ഞാൻ ചിന്തിച്ചത് എന്നുമാണ് റോബിൻ പറയുന്നത്.

Devika Rahul