നന്ദനത്തിലെ കൃഷ്ണന്‍ വീണ്ടും ‘ഗുരുവായൂരമ്പല നടയില്‍’!!!

മലയാളത്തിലെ എക്കാലത്തെയും പ്രിയ ചിത്രങ്ങളിലൊന്നാണ് നന്ദനം. 2002ല്‍ തിയ്യേറ്ററിലെത്തിയ ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജും നവ്യാനായരും സിനിമാ ലോകത്തേക്കെത്തിയത്. ചിത്രം പുറത്തിറങ്ങി 19 വര്‍ഷമായെങ്കിലും നവ്യാ നായര്‍ ഇപ്പോഴും ആരാധകരുടെ പ്രിയ ബാലാമണിയാണ്. മറ്റൊരു താരം കൂടെ ഏറെ ശ്രദ്ധേനായിരുന്നു. ചിത്രത്തിലെ കൃഷ്ണനായെത്തിയ അരവിന്ദ് ആകാശ്.

ബാലാമണിയുടെ സങ്കടങ്ങളില്‍ കൂട്ടായി മനുഷ്യരൂപത്തിലെത്തിയ കണ്ണന്‍. വിവാഹനാളില്‍ അത് സാക്ഷാല്‍ ഗുരുവായൂരപ്പന്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് എന്ന് തിരിച്ചറിവുനല്‍കി മറയുന്ന ഫാന്റസി രംഗം ഇന്നും പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ ആ കൃഷ്ണന്‍ വീണ്ടും ഗുരുവായൂരിലെത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആരാധകര്‍ അരവിന്ദിനെ കാണുന്നത്. പൃഥ്വിരാജ്, ബേസില്‍ ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തിന്റെ ക്രിസ്മസ് ആഘോഷത്തിനെത്തിയതാണ് അരവിന്ദും.

നടന്‍ പൃഥ്വിരാജ്, ജഗദീഷ്, നടി രേഖ, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ലൊക്കേഷനിലെ ക്രിസ്മസ് ആഘോഷത്തില്‍ താരവും കേക്ക് മുറിയ്ക്കുന്നുണ്ട്. ചിത്രത്തില്‍ നടന്റെ റോള്‍ എന്താണെന്ന് പുറത്തുവന്നിട്ടില്ല.

സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയഹേ’ക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നീരജ് രവിയാണ് നിര്‍വഹിക്കുന്നത്. ‘കുഞ്ഞിരാമായണ’ത്തിന് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’. ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റര്‍- ജോണ്‍ കുട്ടി, സംഗീതം അങ്കിത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്- സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ്. മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍- കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍ ജസ്റ്റിന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് – വിപിന്‍ കുമാര്‍, എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago