ഐശ്വര്യ, അര്‍ച്ചനയായി മാറിയതിന്റെ മേക്കിങ് വീഡിയോ വൈറലായി

ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ‘അര്‍ച്ചന 31 നോട്ടൗട്ട്’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്. സ്വകാര്യ സ്‌കൂളിലെ താല്ക്കാലിക അധ്യാപികയായ 28 വയസുള്ള അര്‍ച്ചനയുടെ വിവാഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാരിയുടുത്ത് തോളത്ത് ബാഗും തൂകി കുടയും പിടിച്ചുകൊണ്ടുള്ള അര്‍ച്ചനയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഉള്‍പ്പെടെ ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ, ഐശ്വര്യ, അര്‍ച്ചനയായി മാറിയതിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ലൊക്കേഷനില്‍ എത്തി മേക്കപ്പും കോസ്‌റ്യൂമും ധരിച്ചു ഐശ്വര്യ അര്‍ച്ചനയെന്ന കഥാപാത്രമായി മാറുന്ന വീഡിയോ ഐശ്വര്യ തന്നെയാണ് പങ്കുവെച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ റോണക്‌സ് സേവ്യറും സീമ ഹരിദാസും വീഡിയോയില്‍ ഉണ്ട്. ചിത്രത്തിന്റെ കോസ്‌റ്യൂം ഡിസൈനര്‍ സമീറ സനീഷ് പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റുരണ്ടുപേര്‍ക്കും നന്ദി പറയുന്നുണ്ട് ഐശ്വര്യ.

 

Gargi