Categories: Film News

ലോകം മുഴുവൻ ഭയന്ന് നിൽക്കുമ്പോഴാണോ ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത്!

മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട്ട നടിമാരിൽ ഒരാളാണ് അർച്ചന സുശീലൻ. സ്ഥിരം കണ്ണീർ നായികമാരിൽ നിന്നും വ്യത്യസ്തമായി വില്ലത്തി വേഷങ്ങൾ ആണ് താരം കൂടുതൽ ആയും ചെയ്യുന്നത്. എങ്കിൽ പോലും താരത്തിന് ആരാധകർ ഏറെയാണ്. എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറി എന്ന നെഗറ്റീവ് കഥാപാത്രത്തെ അവിസ്മരണീയം ആക്കികൊണ്ടാണ് അർച്ചന പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. ഇന്നും അർച്ചനയെ കാണുമ്പോൾ പ്രേക്ഷകർക്ക് ഗ്ലോറി എന്ന കഥാപാത്രത്തെ ആണ് ഓര്മ വരുക. അത്രയേറെ ആ കഥാപാത്രം പ്രേക്ഷക മനസുകളെ സ്വാധീനിച്ചിരുന്നു.

Archana Suseelan Stills

നെഗറ്റീവ് റോൾ ആണെങ്കിലും പോസിറ്റീവ് റോൾ ആണെങ്കിലും നന്നായി അവതരിപ്പിച്ചാൽ ആരാധകരെ സ്വന്തമാക്കാൻ കഴിയുമെന്ന് അർച്ചന വളരെ നേരുത്തെ തന്നെ തെളിയിച്ചിരുന്നു. ഇപ്പോഴും താരം നെഗറ്റീവ് കഥാപാത്രങ്ങളെയാണ് കൂടുതലായും അവതരിപ്പിക്കുന്നത്. എങ്കിലും പ്രേക്ഷക മനസുകളിൽ എന്നും പ്രിയങ്കരി തന്നെയാണ് അർച്ചന. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ആണ് അർച്ചന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Archana Suseelan

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് എതിരെ ഇപ്പോൾ വിമർശനങ്ങൾ ഉയർന്നു വരുകയാണ്. താൻ സ്വന്തമായി പാകം ചെയ്ത ദം ബിരിയാണിയുമായുളള ചിത്രം പങ്കുവെച്ചു കഴിഞ്ഞ ദിവസം താരം എത്തിയിരുന്നു. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. അതിനു ശേഷം ബിരിയാണി കഴിച്ചിട്ട് ദിയ സനയുമായി കൈകഴുകുന്ന ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം പോസ്റ്റ് ചെയ്തതിനു ശേഷം കടുത്ത വിമർശനങ്ങൾ ആണ് താരത്തിന് നേരിടേണ്ടി വന്നത്.
Archana Suseelan Photos

ലോകം മുഴുവൻ കൊറോണ വൈറസ് പോലെയുള്ള ഒരു വിപത്തിനെ ഭയന്നിരിക്കുമ്പോൾ ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ നാണമില്ലേ എന്നാണ് വിമർശകർ അർച്ചനയ്ക്ക് നേരെ ഉന്നയിച്ചത്. നിങ്ങൾ ഈ ചെയ്യുന്നത് വളരെ തെറ്റായ പ്രവർത്തിയാണ്, നിങ്ങൾ ചെയ്യുന്നത് ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നൊക്കെയാണ് ഈ ചിത്രത്തിന് താഴെ ലഭിക്കുന്ന കമെന്റുകൾ. നിരവധി കമെന്റുകൾ ആണ് താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ അർച്ചന ഒരുക്കം അല്ലായിരുന്നു. വിമർശകർക്ക് അതിന്റെ രീതിയിൽ തന്നെ അർച്ചന തിരിച്ചു മറുപടിയും നൽകി.

Devika Rahul