ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി അര്‍ച്ചന സുശീലന് അമ്മയായത്. ആദ്യത്തെ കണ്മണിയായി ആണ്‍കുട്ടിയാണ് താരത്തിന് പിറന്നത്. സാധാരണ താരങ്ങളൊന്നും തന്നെ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്താറില്ല. മക്കവരും പിറന്നാള്‍ ദിനത്തിലാണ് കുഞ്ഞുമക്കളുടെ മുഖം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുള്ളത്. ആ പതിവില്‍ നിന്നും വ്യത്യസ്തയായിരിക്കുകയാണ് അര്‍ച്ചന. ദിവസങ്ങള്‍ മാത്രമുള്ള തന്റെ പിഞ്ചോമനയുടെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് അര്‍ച്ചന സുശീലനും ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കും കുഞ്ഞ് പിറന്നത്. താന്‍ അമ്മയായ സന്തോഷം അര്‍ച്ചന തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവച്ചത്. ഡിസംബര്‍ 28 ന് ഞങ്ങള്‍ ഒരു ആണ് കുഞ്ഞിനാല്‍ അനുഗ്രഹീതരായി എന്നായിരുന്നു അര്‍ച്ചന പങ്കുവച്ചത്.
ഇപ്പോഴിതാ മകനെയും ആരാധകര്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് അര്‍ച്ചനയും ഭര്‍ത്താവ് പ്രവീണ്‍ നായരും. പ്രവീണ്‍ നായരുടെ സോഷ്യല്‍മീഡിയ പേജിലാണ് കുഞ്ഞിന്റെ ചിത്രങ്ങള്‍ എത്തിയത്. കുഞ്ഞിന്റെ മുഖവും പേരും വെളിപ്പെടുത്തിയിട്ടുണ്ട് പ്രവീണ്‍. അയാന് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അയാന് അച്ഛനും അമ്മയ്ക്കുമൊപ്പം എന്ന് കുറിച്ചാണ് 10 ദിവസം മാത്രമായ മകന്റെ ചിത്രം പ്രവീണ്‍ പങ്കുവെച്ചത്.
അതേസമയം താരപുത്രനെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകലോകവും. ബ്യൂട്ടിഫുള്‍ ഫാമിലി പിക്, അയാന് സൂപ്പര്‍ ക്യൂട്ട്, ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍… സന്തോഷകരമായ രക്ഷാകര്‍തൃത്വം നേരുന്നു എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.
ഗര്‍ഭിണിയായ സന്തോഷവും പ്രെഗ്നന്‍സി ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിരുന്നു. നിരവധി പേരാണ് അന്ന് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. 2021ലാണ് അര്‍ച്ചന സുശീലനും പ്രവീണ്‍ നായരും വിവാഹിതരായത്. കൊവിഡ് കാലത്ത് കാലിഫോര്‍ണിയയില്‍ വെച്ചു നടന്ന വിവാഹമായിരുന്നു. വളരെ കുറിച്ചുപേര്‍ മാത്രമായിരുന്നു വിവാഹത്തിനെത്തിയത്. മിനിസ്ക്രീനിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അര്‍ച്ചന ആരാധകരെ സ്വന്തമാക്കിയത്. അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും താരത്തിന് നിരവധി ആരാധകരുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…