രാജകുമാരനെത്തിയിട്ട് 10 ദിവസം!! കുഞ്ഞിന്റെ മുഖവും പേരും വെളിപ്പെടുത്തി അര്‍ച്ചന സുശീലന്‍

ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി അര്‍ച്ചന സുശീലന്‍ അമ്മയായത്. ആദ്യത്തെ കണ്‍മണിയായി ആണ്‍കുട്ടിയാണ് താരത്തിന് പിറന്നത്. സാധാരണ താരങ്ങളൊന്നും തന്നെ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്താറില്ല. മക്കവരും പിറന്നാള്‍ ദിനത്തിലാണ് കുഞ്ഞുമക്കളുടെ മുഖം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുള്ളത്. ആ…

ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി അര്‍ച്ചന സുശീലന്‍ അമ്മയായത്. ആദ്യത്തെ കണ്‍മണിയായി ആണ്‍കുട്ടിയാണ് താരത്തിന് പിറന്നത്. സാധാരണ താരങ്ങളൊന്നും തന്നെ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്താറില്ല. മക്കവരും പിറന്നാള്‍ ദിനത്തിലാണ് കുഞ്ഞുമക്കളുടെ മുഖം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുള്ളത്. ആ പതിവില്‍ നിന്നും വ്യത്യസ്തയായിരിക്കുകയാണ് അര്‍ച്ചന. ദിവസങ്ങള്‍ മാത്രമുള്ള തന്റെ പിഞ്ചോമനയുടെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് അര്‍ച്ചന സുശീലനും ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കും കുഞ്ഞ് പിറന്നത്. താന്‍ അമ്മയായ സന്തോഷം അര്‍ച്ചന തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവച്ചത്. ഡിസംബര്‍ 28 ന് ഞങ്ങള്‍ ഒരു ആണ്‍ കുഞ്ഞിനാല്‍ അനുഗ്രഹീതരായി എന്നായിരുന്നു അര്‍ച്ചന പങ്കുവച്ചത്.

ഇപ്പോഴിതാ മകനെയും ആരാധകര്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് അര്‍ച്ചനയും ഭര്‍ത്താവ് പ്രവീണ്‍ നായരും. പ്രവീണ്‍ നായരുടെ സോഷ്യല്‍മീഡിയ പേജിലാണ് കുഞ്ഞിന്റെ ചിത്രങ്ങള്‍ എത്തിയത്. കുഞ്ഞിന്റെ മുഖവും പേരും വെളിപ്പെടുത്തിയിട്ടുണ്ട് പ്രവീണ്‍. അയാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അയാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം എന്ന് കുറിച്ചാണ് 10 ദിവസം മാത്രമായ മകന്റെ ചിത്രം പ്രവീണ്‍ പങ്കുവെച്ചത്.

അതേസമയം താരപുത്രനെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകലോകവും. ബ്യൂട്ടിഫുള്‍ ഫാമിലി പിക്, അയാന്‍ സൂപ്പര്‍ ക്യൂട്ട്, ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍… സന്തോഷകരമായ രക്ഷാകര്‍തൃത്വം നേരുന്നു എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

ഗര്‍ഭിണിയായ സന്തോഷവും പ്രെഗ്നന്‍സി ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിരുന്നു. നിരവധി പേരാണ് അന്ന് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. 2021ലാണ് അര്‍ച്ചന സുശീലനും പ്രവീണ്‍ നായരും വിവാഹിതരായത്. കൊവിഡ് കാലത്ത് കാലിഫോര്‍ണിയയില്‍ വെച്ചു നടന്ന വിവാഹമായിരുന്നു. വളരെ കുറിച്ചുപേര്‍ മാത്രമായിരുന്നു വിവാഹത്തിനെത്തിയത്. മിനിസ്‌ക്രീനിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അര്‍ച്ചന ആരാധകരെ സ്വന്തമാക്കിയത്. അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും താരത്തിന് നിരവധി ആരാധകരുണ്ട്.