മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട നിരവധി പരമ്പരകളില്‍ വില്ലത്തിയായെത്തിയ നടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്റെ മാനസപുത്രി എന്ന പരമ്പര ആണ് താരത്തിന് കരിയറില്‍ ഒരു ബ്രേക്ക് നല്‍കിയത്. താരം ഈ പരമ്പരയില്‍ അവതരിപ്പിച്ച ഗ്ലോറിയ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരുകാലത്തും മറക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ അഭിനയിക്കുകയാണ് താരം. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്ക് വച്ചാണ് താരം എത്തിയിരിക്കുന്നത്. അര്‍ച്ചന വിവാഹിത ആയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് താരം ഈ കാര്യം പുറത്തുവിട്ടത്. പ്രവീണ്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. നിരവധി ആളുകളാണ് ഇപ്പോള്‍ താരത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
”പ്രവീണ്‍ എന്ന വ്യക്തിയെ വിവാഹം ചെയ്തു. നിങ്ങളെ എന്റെ ജീവിതത്തില്‍ ലഭിക്കുവാന്‍ ഞാന്‍ ഒരുപാട് ഭാഗ്യം ചെയ്തിരിക്കുന്നു. എന്റെ ജീവിതത്തിലേക്ക് സ്നേഹവും സന്തോഷവും കൊണ്ടുവന്നതിന് ഒരുപാട് നന്ദി” ഇതായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇളം പിങ്ക് നിറത്തിലുള്ള ലഹങ്ക ആണ് താരം ധരിച്ചത്. ഈ വേഷത്തില്‍ താരം അതിമനോഹരമായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. സിനിമ-സീരിയല്‍ മേഖലയിലെ നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…