അര്‍ച്ചന സുശീലന്‍ വിവാഹിതയായി, ചിത്രങ്ങള്‍ പങ്ക് വച്ച് താരം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട നിരവധി പരമ്പരകളില്‍ വില്ലത്തിയായെത്തിയ നടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്റെ മാനസപുത്രി എന്ന പരമ്പര ആണ് താരത്തിന് കരിയറില്‍ ഒരു ബ്രേക്ക് നല്‍കിയത്. താരം ഈ പരമ്പരയില്‍ അവതരിപ്പിച്ച ഗ്ലോറിയ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരുകാലത്തും മറക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ അഭിനയിക്കുകയാണ് താരം. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്ക് വച്ചാണ് താരം എത്തിയിരിക്കുന്നത്. അര്‍ച്ചന വിവാഹിത ആയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് താരം ഈ കാര്യം പുറത്തുവിട്ടത്. പ്രവീണ്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. നിരവധി ആളുകളാണ് ഇപ്പോള്‍ താരത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.


”പ്രവീണ്‍ എന്ന വ്യക്തിയെ വിവാഹം ചെയ്തു. നിങ്ങളെ എന്റെ ജീവിതത്തില്‍ ലഭിക്കുവാന്‍ ഞാന്‍ ഒരുപാട് ഭാഗ്യം ചെയ്തിരിക്കുന്നു. എന്റെ ജീവിതത്തിലേക്ക് സ്‌നേഹവും സന്തോഷവും കൊണ്ടുവന്നതിന് ഒരുപാട് നന്ദി” ഇതായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇളം പിങ്ക് നിറത്തിലുള്ള ലഹങ്ക ആണ് താരം ധരിച്ചത്. ഈ വേഷത്തില്‍ താരം അതിമനോഹരമായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. സിനിമ-സീരിയല്‍ മേഖലയിലെ നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.