ഒടുവിൽ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് അരിസ്റ്റോ സുരേഷ്

നിരവധി  ആരാധകരുള്ള താരമാണ് അരിസ്റ്റോ സുരേഷ്. ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിൽ കൂടിയാണ് അരിസ്റ്റോ സുരേഷ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.  ചിത്രത്തിലെ ഹിറ്റ് ഗാനമായ മുത്തേ പൊന്നെ പിണങ്ങല്ലെ എന്ന ഗാനം എഴുതി ആലപിച്ച് അഭിനയിച്ചതോടെയാണ് അരിസ്റ്റോ സുരേഷിന് ആരാധകരുടെ എണ്ണം കൂടിയാണ്. മികച്ച അഭിനയവുമാണ് ചിത്രത്തിൽ താരം കാഴ്ച വെച്ചത്. അതിനു ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ്സിൽ കൂടിയാണ് താരം പിന്നീട് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ബിഗ് ബോസ്സിൽ എത്തിയതോടെ അരിസ്റ്റോ സുരേഷിന്റെ ജീവിതം കൂടുതൽ സുതാര്യമായി എന്ന് തന്നെ പറയാം.

അന്ന് മുതൽ ആരാധകർ താരത്തിനോട് ചോദിക്കുന്ന ചോദ്യമാണ് എന്നാണ് വിവാഹിതൻ ആകുന്നത് എന്ന്. കാരണം നാല്പതുകൾ കഴിഞ്ഞിട്ടും അരിസ്റ്റോ സുരേഷ് ഇന്നും വിവാഹിതൻ ആയിട്ടില്ലായിരുന്നു. എന്നാൽ തനിക്ക് ഒരു പ്രണയം ഉണ്ടെന്നു അരിസ്റ്റോ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രണയിനി ആരാണെന്ന് താരം തുറന്നു പറഞ്ഞിരുന്നില്ല. പല വേദികളിലും തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും അരിസ്റ്റോ സുരേഷ് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ വീണ്ടും താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇപ്പോൾ താൻ ഒരു കുട്ടിയുമായി പ്രണയത്തിൽ ആണ്. ജീവിതത്തിൽ പ്രണയം ഒക്കെ എന്താണെന്ന് അറിയുന്നത് ഇപ്പോൾ ആണ്. ഈ കൊച്ചിനെ ഞാൻ വളച്ച് സെറ്റപ്പ് ആക്കിയതാണ്. എന്നെക്കാൾ കുറച്ച് പ്രായത്തിന് ഇളയത് ആണ് ആള്. പേര് വെളിപ്പെടുത്തരുത് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ പേര് പറയാത്തത്. മരിച്ച് പോയ സഹോദരിയുടെ മക്കൾക്ക് വേണ്ടിയാണ് ആ കുട്ടി ജീവിക്കുന്നത്. അങ്ങനെ ഒരാളെ എനിക്ക് ഇഷ്ട്ടപ്പെട്ടു. എന്നാൽ  ഇത് വരെ വിവാഹം കഴിച്ചിട്ടില്ല. നമ്മളെ പോലെ ഒരാൾ തന്നെയല്ലേ, അത് കൊണ്ടാണ് എനിക്കും ഇഷ്ടമായത് എന്നുമാണ് അരിസ്റ്റോ സുരേഷ് പറയുന്നത്.

Devika

Recent Posts

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

1 hour ago

തന്റെ ചിത്രങ്ങൾ എല്ലാം ഭാവന സ്ഥിരമായി പങ്കുവെക്കാറുണ്ട്

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവുമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ…

1 hour ago

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

14 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

17 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

18 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

19 hours ago