ഒടുവിൽ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് അരിസ്റ്റോ സുരേഷ്

നിരവധി  ആരാധകരുള്ള താരമാണ് അരിസ്റ്റോ സുരേഷ്. ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിൽ കൂടിയാണ് അരിസ്റ്റോ സുരേഷ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.  ചിത്രത്തിലെ ഹിറ്റ് ഗാനമായ മുത്തേ പൊന്നെ പിണങ്ങല്ലെ എന്ന…

നിരവധി  ആരാധകരുള്ള താരമാണ് അരിസ്റ്റോ സുരേഷ്. ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിൽ കൂടിയാണ് അരിസ്റ്റോ സുരേഷ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.  ചിത്രത്തിലെ ഹിറ്റ് ഗാനമായ മുത്തേ പൊന്നെ പിണങ്ങല്ലെ എന്ന ഗാനം എഴുതി ആലപിച്ച് അഭിനയിച്ചതോടെയാണ് അരിസ്റ്റോ സുരേഷിന് ആരാധകരുടെ എണ്ണം കൂടിയാണ്. മികച്ച അഭിനയവുമാണ് ചിത്രത്തിൽ താരം കാഴ്ച വെച്ചത്. അതിനു ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ്സിൽ കൂടിയാണ് താരം പിന്നീട് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ബിഗ് ബോസ്സിൽ എത്തിയതോടെ അരിസ്റ്റോ സുരേഷിന്റെ ജീവിതം കൂടുതൽ സുതാര്യമായി എന്ന് തന്നെ പറയാം.

അന്ന് മുതൽ ആരാധകർ താരത്തിനോട് ചോദിക്കുന്ന ചോദ്യമാണ് എന്നാണ് വിവാഹിതൻ ആകുന്നത് എന്ന്. കാരണം നാല്പതുകൾ കഴിഞ്ഞിട്ടും അരിസ്റ്റോ സുരേഷ് ഇന്നും വിവാഹിതൻ ആയിട്ടില്ലായിരുന്നു. എന്നാൽ തനിക്ക് ഒരു പ്രണയം ഉണ്ടെന്നു അരിസ്റ്റോ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രണയിനി ആരാണെന്ന് താരം തുറന്നു പറഞ്ഞിരുന്നില്ല. പല വേദികളിലും തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും അരിസ്റ്റോ സുരേഷ് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ വീണ്ടും താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇപ്പോൾ താൻ ഒരു കുട്ടിയുമായി പ്രണയത്തിൽ ആണ്. ജീവിതത്തിൽ പ്രണയം ഒക്കെ എന്താണെന്ന് അറിയുന്നത് ഇപ്പോൾ ആണ്. ഈ കൊച്ചിനെ ഞാൻ വളച്ച് സെറ്റപ്പ് ആക്കിയതാണ്. എന്നെക്കാൾ കുറച്ച് പ്രായത്തിന് ഇളയത് ആണ് ആള്. പേര് വെളിപ്പെടുത്തരുത് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ പേര് പറയാത്തത്. മരിച്ച് പോയ സഹോദരിയുടെ മക്കൾക്ക് വേണ്ടിയാണ് ആ കുട്ടി ജീവിക്കുന്നത്. അങ്ങനെ ഒരാളെ എനിക്ക് ഇഷ്ട്ടപ്പെട്ടു. എന്നാൽ  ഇത് വരെ വിവാഹം കഴിച്ചിട്ടില്ല. നമ്മളെ പോലെ ഒരാൾ തന്നെയല്ലേ, അത് കൊണ്ടാണ് എനിക്കും ഇഷ്ടമായത് എന്നുമാണ് അരിസ്റ്റോ സുരേഷ് പറയുന്നത്.