കഴിഞ്ഞ ദിവസം നടൻ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു എന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു, താരം പ്രണയത്തിൽ ആണെന്നും വിവാഹിതൻ ആകുമെന്നായിരുന്നു പ്രചരിച്ച വാർത്ത, പെൺകുട്ടിയുമായി താരം കടുത്ത പ്രണയതിൽ ആണ് തന്നെ ഇരുവരും വിവാഹം ചെയ്യും എന്നൊക്കെ ഉള്ള വാർത്തകൾ ആണ് പ്രചരിച്ചത്. പെൺകുട്ടിക്ക് ഒപ്പമുള്ള താരത്തിന്റെ ചിത്രവും വൈറലായി താരം വിവാഹം കഴിക്കുവാൻ പോകുന്ന പെൺകുട്ടി ഇതാണ് രീതിയിൽ ഉള്ള വാർത്തകൾ ആയിരുന്നു പ്രചരിച്ചത്.
സുഹൃത്ത് അതിഥിയുടേയും അരിസ്റ്റോയുടേയും ചിത്രം ചേര്‍ത്തുവച്ചായിരുന്നു പ്രചാരണം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹമെന്ന് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇത് വേദനിപ്പിച്ചുവെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു.
അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസില്‍ പങ്കെടുത്ത ആളാണ് അതിഥി. അരിസ്റ്റോയുടെ അമ്മയെ കാണാന്‍ അതിഥി വന്നപ്പോള്‍ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിച്ചത്. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ നിരവധി പേര് വിളിച്ചുവെന്ന് അരിസ്റ്റോ പറഞ്ഞു. എന്നെങ്കിലും വിവാഹം കഴിക്കും. പക്ഷേ അതിന് മുന്‍പ് ഒരു സിനിമ സംവിധാനം ചെയ്യണം. മുന്‍പും തനിക്കെതിരെ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു, ഇതേപോലെയുളള സംഭവങ്ങള്‍ മുന്‍പും നടന്നിട്ടുണ്ടെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു.
അമ്ബതാം വയസില്‍ ഒടുവില്‍ പ്രണയ സാക്ഷാത്കാരം എന്ന തലകെട്ടിട്ടാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. അതേസമയം തന്റെ വിവാഹം ഇപ്പോഴില്ലെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജുവിന് പുറമെ സഖാവ്, ഉദാഹരണം സുജാത, പൂമരം, കുട്ടനാടന്‍ മാര്‍പാപ്പ, പരോള്‍, ക്യൂബന്‍ കോളനി, ഇട്ടിമാണി മേഡ് ഇന്‍ ചൈന, കോളാമ്ബി, മൂന്നാം പ്രളയം, പ്രതി പൂവന് കോഴി തുടങ്ങിയ സിനിമകളിലും അരിസ്റ്റോ സുരേഷ് അഭിനയിച്ചിരുന്നു.