Film News

മമ്മൂക്ക അതിനു ശേഷം വിളിച്ചപ്പോൾ ഞാൻ ഓൺ  ആയി! ശരിക്കും നൂറേ നൂറ്റിപത്തിൽ കാർ ഓടിച്ച ഫീലിംഗ്; അർജുൻ അശോകൻ

ഭ്രമയുഗം എന്ന ചിത്രത്തിന് ശേഷം പ്രേക്ഷക മനസിൽ ഇടം പിടിച്ചിരിക്കുന്ന നടനാണ് അർജുൻ അശോകൻ, ഇപ്പോൾ ചിത്രം കണ്ടതിനു ശേഷം മമ്മൂട്ടി തന്നെ വിളിച്ചപ്പോൾ ഉണ്ടായ സന്തോഷത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ അർജുൻ അശോകൻ, തനറെ ഇഷ്ട്ട നടനാണ് മമ്മൂക്ക, അപ്പോൾ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുക എന്ന് പറയുന്നത് തന്നെ വലിയ ഭാഗ്യമാണ്, അദ്ദേഹം സിനിമ കണ്ടതിനു ശേഷം എന്നെ വിളിച്ചു , നല്ല ഹാപ്പിയിൽ ആയിരുന്നു ഞാൻ

അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റെ ജോർജേട്ടൻ എന്നെ വിളിച്ചു അഭിനന്ദിച്ചു എന്നിട്ട് അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കുകയാണെന്ന് പറഞ്ഞു, അതുകേട്ടപ്പോൾ ഞാൻ ഒന്ന് ഓൺ ആയി, അപ്പോൾ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ നൂറേ നൂറ്റിപത്തിൽ കാറോടിച്ച ഫീൽ ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്, അർജുൻ അശോകൻ പറയുന്നു. ചിത്രത്തിൽ കൊടുമൺ പോറ്റി ആയാണ് മമ്മൂട്ടി അഭിനയിച്ചത്. അതിൽ തേവൻ എന്ന അർജുൻ അശോകന്റെ കഥപാത്രം നിറഞ്ഞാടുകയായിരുന്നു

17 )൦ നൂറ്റാണ്ടിൽ മലബാറിൽ നടന്ന കഥയാണ് ഈ സിനിമയുടെ പശ്ചാത്തലം, രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഭ്രമയുഗം, ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമാൽഡ ലിസ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

Suji