മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഹരിശ്രീ അശോകന്‍. മിമിക്രി മേഖലയിലൂടെ തന്റെ മികവ് തെളിയിച്ച് സിനിമാ രംഗത്ത് ശ്രദ്ധ നേടിയ താരം, ഇന്നും പ്രേക്ഷകരുടെ പ്രിയ നടനാണ്. ഇപ്പോഴിതാ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അച്ഛന്‍ ഹരിശ്രീ അശോകന്റെ പഴയകാല അഭിമുഖമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
താന്‍ എങ്ങനെയാണ് മിമിക്രി രംഗത്തേക്കും അവിടുന്ന സിനിമാ രംഗത്തേക്കും എത്തിയത് എന്ന് അദ്ദേഹം തുറന്ന് പറയുന്ന വീഡിയോ ആണിത്. സ്‌കൂളില്‍ നിന്നുള്ള പ്രോത്സാഹനത്തിലാണ് താന്‍ കരിയര്‍ മെച്ചപ്പെടുത്തിയത് എന്നാണ് താരം വീഡിയോയില്‍ പറയുന്നത്.. വീഡിയോയില്‍ ഹരിശ്രീ അശോകന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ഞാന്‍ മിമിക്രിയിലേക്ക് വരാന്‍ തന്നെ കാരണം സ്‌കൂളില്‍ നിന്നുള്ള പ്രോത്സാഹനം ആയിരുന്നു. സ്‌കൂളുകളില്‍ പഠിക്കുന്ന സമയത്ത് തന്നെ മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. എല്ലാ മാസവും ചിലപ്പോള്‍ ഒരു പ്രൈസൊക്കെ ഉണ്ടാവും. അത് സ്‌കൂളിലെ പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടുമ്പോള്‍ എല്ലാവരുടേയും
മുന്നില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ തരും. അങ്ങനെ എല്ലാവരുടേയും പ്രോത്സാഹനം കൊണ്ട് ഒറ്റയ്ക്ക് പരിപാടികള്‍ക്ക് പോയി തുടങ്ങി. പ്രതിഫലം കിട്ടിതുടങ്ങി.. പല അമ്പലങ്ങളിലും ഉത്സവങ്ങളില്‍ പരിപാടി അവതരിപ്പിക്കാന്‍ കത്ത് എഴുതി കാത്തിരിക്കും..ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായി മാറിയ സമയത്ത് ആ സ്റ്റേജില്‍ കയറി പരിപാടി അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം പറഞ്ഞ്
അറിയിക്കാന്‍ സാധിക്കില്ല. അങ്ങനെ ഇവിടെ വരെ എത്തി… എല്ലാവരും അറിയപ്പെടുന്ന ഒരു നിലയില്‍ എത്തിയതിന് അടിസ്ഥാനം സ്‌കൂളില്‍ നിന്നുള്ള പ്രോത്സാഹനം കാരണം ആണെന്നും ഹരിശ്രീ അശോകന്‍ വീഡിയോയില്‍ പറയുന്നു.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…