അച്ഛന് ഹരിശ്രീ അശോകന്റെ പാത പിന്തുടര്ന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടനാണ് അര്ജുന് അശോകന്. 2012 കാലഘട്ടത്തില്‍ സിനിമാ രംഗത്തേക്ക് പ്രവേശിച്ചെങ്കിലും അര്‍ജുനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് 2017ല്‍ പുറത്തിറങ്ങിയ പറവ എന്ന സിനിമയിലൂടെയാണ്. നടന് സൗബിന് ഷാഹിര്‍ ആയിരുന്നു പറവയുടെ സംവിധായകന്. അച്ഛനെയപോലെ തന്നെ ഹാസ്യ കഥാപാത്രങ്ങളും സീരയസ് കഥാപാത്രങ്ങളും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് ആരാധകര്‍ക്ക് മുന്നില്‍ തെളിയിച്ച നടനാണ് അദ്ദേഹം.
വരത്തന്, ബിടെക്, മന്ദ്രാം, അജഗജാന്തരം, ജാന്‍ എ മന്, സൂപ്പര്‍ ശരണ്യ, മെമ്പര്‍ രമേശന് ഒന്‍പതാം വാര്‍ഡ് എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് അര്ജുന് പ്രിയപ്പെട്ട നടനായി മാറി. ഇപ്പോഴിതാ മലയാളി പ്രേക്ഷകരുടെ പ്രിയ നടന്റെ ജീവിതത്തിലെ ഒരു വലിയ നേട്ടത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍. അര്ജുന് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. മകളോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹം ഈ വിവരം ആരാധകരെ അറിയിച്ചത്.
യമഹ ആര്‍ഡി 350 എന്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. സ്വപ്ന സാക്ഷാത്കാരം എന്ന് കുറിച്ചുകൊണ്ടാണ് താരം ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ഒരു പഴ ആര്‍ഡി ബൈക്കിന് തന്നെ ഒരു ലക്ഷത്തിന് മുകളില്‍ ആണ് വില വരുന്നത്. ഇത്ര വില വരുന്ന ഈ വണ്ടി യുവാക്കളായ വാഹന പ്രേമികളുടെ സ്വപ്ന വണ്ടി തന്നെയാണ്.
വണ്ടി സ്വന്തമാക്കിയതില്‍ നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്. അതേസമയം, നിരവധി സിനിമകളാണ് ഇനി അര്‍ജുന്റേതായി പുറത്തിറങ്ങാനുള്ളത്. കടുവ, നാന്‍സി റാണി എന്നിവയാണ് ഇനി അര്ജുന് അഭിനയിച്ച് പുറത്തിറങ്ങാനുള്ള സിനിമകള്‍.
ഇന്ത്യന്‍ സിനിമയിലെ തന്നെ പകരക്കാരില്ലാത്ത ഇതിഹാസ താരമാണ് രജനികാന്ത്. തലൈവയായുള്ള സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തിന് ഒപ്പം നിന്നത് ഭാര്യ…
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…