Film News

‘ഒരു പ്രത്യേക രീതിയായിരുന്നു ആലിയയുടെ ചുംബനത്തിന്’; ഏറ്റവും മനോഹരമെന്ന് അർജുൻ കപൂർ

അർജുൻ കപൂറും ആലിയ ഭട്ടും നായികാ നായകന്മാരായി എത്തിയ ചിത്രമാണ് ‘ടു സ്റ്റേറ്റ്സ്’. ഇപ്പോൾ ആ സിനിമയിലെ ചർച്ചയായ ചുംബനരംഗങ്ങളെ കുറിച്ചുള്ള അർജുൻ കപൂറിന്റെ വാക്കുകളാണ് ബോളിവുഡ് ലോകത്ത് ചർച്ചയാകുന്നത്. ചുംബനങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ ഏറ്റവും മനോഹരമായ തോന്നിയത് ആലിയയുടെ ചുംബനമാണെന്നാണ് അർജുൻ കപൂർ പറഞ്ഞത്.

പരിണിതി ചോപ്രയുടെയും ആലിയാ ഭട്ടിന്റെയും ചുംബനങ്ങളിൽ ഏതാണ് കൂടുതൽ മനോഹരം എന്ന ചോദ്യത്തോടാണ് അർജുൻ പ്രതികരിച്ചത്. “മറുവശത്തു നിൽക്കുന്ന വ്യക്തിയെ നന്നായി തന്നെ ഇഷ്ടപ്പെടുത്തി ചുംബനം നൽകാൻ ആലിയക്ക്‌ സാധിക്കും. ഒരു പ്രത്യേക രീതിയായിരുന്നു ആലിയുടെ ചുംബനത്തിനുള്ളത്. ഇത് താരതമ്യം ചെയ്യേണ്ട കാര്യമില്ല. കാരണം രണ്ടുപേർക്കും രണ്ട് തരത്തിലുള്ള കഴിവാണ്”. – അർജുൻ പറഞ്ഞു. ആലിയ ഇതുവരെയും ഈ കമന്റിനോട് പ്രതികരിച്ചിട്ടില്ല.

Gargi