സൗഭാഗ്യയുടെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി; താങ്ങാനാവാതെ കുടുംബം

നിരവധി ആരാധകരുള്ളയാളാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ ഒരു ദു:ഖവാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഭര്‍ത്താവ് അര്‍ജുന്റെ അമ്മയുടെ മരണവാര്‍ത്തയാണ് സൗഭാഗ്യ ഇപ്പോള്‍ കുറിച്ചിരിക്കുന്നത്. ‘ഞങ്ങളുടെ കണ്ണില്‍ നിന്നു മാഞ്ഞാലും, ഒരിക്കലും മനസ്സില്‍ നിന്നു മായില്ല’. എന്നായിരുന്നു താരം കുറിച്ചത്. ഇന്നു രാവിലെയാണ് അര്‍ജുന്റെ അമ്മ രാധ ടി കെ മരണമടയുന്നത്. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌ക്കൂളിലെ റിട്ടേര്‍ഡ് അധ്യാപികയാണ്. 73 വയസ്സായിരുന്നു. അമ്മയ്ക്കൊപ്പം അര്‍ജുനും സൗഭാഗ്യയും മകളും നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ ആശ്വാസ വാക്കുകളുമായെത്തിയത്.

കോവിഡ് മഹാമാരി ശക്തിപ്രാപിച്ചു നിന്ന സമയത്തായിരുന്നു സൗഭാഗ്യ- അര്‍ജുന്‍ കുടുംബത്തെ തേടി ആദ്യം സങ്കടവാര്‍ത്തകള്‍ എത്തിയത്. അര്‍ജുന്റെ പിതാവ്, ചേട്ടന്റെ ഭാര്യ എന്നിവരെയാണ് ഇവര്‍ക്ക് നഷ്ടമായത്. ”ശേഖര്‍ ഫാമിലി. ഒരിക്കല്‍ സന്തോഷമുള്ള, ഒരു സമ്പൂര്‍ണ്ണ കുടുംബമായിരുന്നു. ജീവിതമെന്നത് പ്രവചനാതീതവും വിചിത്രവുമാണ്.

ഞങ്ങള്‍ക്ക് കുടുംബത്തിലെ നെടുംതൂണായ രണ്ടുപേരെ നഷ്ടപ്പെട്ടിരിക്കുന്നു, ഭര്‍ത്തൃപിതാവിനെയും ചേട്ടത്തിയമ്മയേയും. നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടു വരാന്‍ തീര്‍ച്ചയായും നമുക്ക് കഴിയില്ല, എന്നാല്‍ നമ്മോടൊപ്പമുള്ളവരെ സംരക്ഷിക്കാന്‍ ദൈവം നമ്മളെ സഹായിക്കട്ടെ,”ഇരുവരുടെയും മരണവാര്‍ത്ത അറിയിച്ചു കൊണ്ട് സൗഭാഗ്യ കുറിച്ചതിങ്ങനെയായിരുന്നു.

Gargi

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago