സൗഭാഗ്യയുടെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി; താങ്ങാനാവാതെ കുടുംബം

നിരവധി ആരാധകരുള്ളയാളാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ ഒരു ദു:ഖവാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവ് അര്‍ജുന്റെ അമ്മയുടെ മരണവാര്‍ത്തയാണ് സൗഭാഗ്യ ഇപ്പോള്‍…

നിരവധി ആരാധകരുള്ളയാളാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ ഒരു ദു:ഖവാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഭര്‍ത്താവ് അര്‍ജുന്റെ അമ്മയുടെ മരണവാര്‍ത്തയാണ് സൗഭാഗ്യ ഇപ്പോള്‍ കുറിച്ചിരിക്കുന്നത്. ‘ഞങ്ങളുടെ കണ്ണില്‍ നിന്നു മാഞ്ഞാലും, ഒരിക്കലും മനസ്സില്‍ നിന്നു മായില്ല’. എന്നായിരുന്നു താരം കുറിച്ചത്. ഇന്നു രാവിലെയാണ് അര്‍ജുന്റെ അമ്മ രാധ ടി കെ മരണമടയുന്നത്. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌ക്കൂളിലെ റിട്ടേര്‍ഡ് അധ്യാപികയാണ്. 73 വയസ്സായിരുന്നു. അമ്മയ്ക്കൊപ്പം അര്‍ജുനും സൗഭാഗ്യയും മകളും നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ ആശ്വാസ വാക്കുകളുമായെത്തിയത്.

കോവിഡ് മഹാമാരി ശക്തിപ്രാപിച്ചു നിന്ന സമയത്തായിരുന്നു സൗഭാഗ്യ- അര്‍ജുന്‍ കുടുംബത്തെ തേടി ആദ്യം സങ്കടവാര്‍ത്തകള്‍ എത്തിയത്. അര്‍ജുന്റെ പിതാവ്, ചേട്ടന്റെ ഭാര്യ എന്നിവരെയാണ് ഇവര്‍ക്ക് നഷ്ടമായത്. ”ശേഖര്‍ ഫാമിലി. ഒരിക്കല്‍ സന്തോഷമുള്ള, ഒരു സമ്പൂര്‍ണ്ണ കുടുംബമായിരുന്നു. ജീവിതമെന്നത് പ്രവചനാതീതവും വിചിത്രവുമാണ്.

ഞങ്ങള്‍ക്ക് കുടുംബത്തിലെ നെടുംതൂണായ രണ്ടുപേരെ നഷ്ടപ്പെട്ടിരിക്കുന്നു, ഭര്‍ത്തൃപിതാവിനെയും ചേട്ടത്തിയമ്മയേയും. നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടു വരാന്‍ തീര്‍ച്ചയായും നമുക്ക് കഴിയില്ല, എന്നാല്‍ നമ്മോടൊപ്പമുള്ളവരെ സംരക്ഷിക്കാന്‍ ദൈവം നമ്മളെ സഹായിക്കട്ടെ,”ഇരുവരുടെയും മരണവാര്‍ത്ത അറിയിച്ചു കൊണ്ട് സൗഭാഗ്യ കുറിച്ചതിങ്ങനെയായിരുന്നു.