ഡൈനാമിക് ജോഡികളായി അജയനൊപ്പം കെപി സുരേഷും!! എആര്‍എമ്മിലെ ബേസിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Follow Us :

ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളായിട്ടാണ് ടൊവിനോ എത്തുന്നതെന്ന് ശ്രദ്ധേയമാണ്. കുഞ്ഞിക്കെളു, മണിയന്‍, അജയന്‍ എന്നിങ്ങനെയാണ് ടൊവിനോയുടെ കഥാപാത്രങ്ങള്‍. പൂര്‍ണമായും 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് എആര്‍എം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസറെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ബേസില്‍ ജോസഫിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ടീം. ബേസിലിന്റെ പിറന്നാളിനാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. കെ പി സുരേഷ് എന്ന കഥാപാത്രമായിട്ടാണ് ബേസില്‍ ചിത്രത്തിലെത്തുന്നത്.

വലിയ കണ്ണടയും ഒരു വശത്തേക്ക് ചീകിയൊതുക്കിയ മുടിയും നീണ്ട കൃതാവും താഴേക്ക് നീട്ടിയിരിക്കുന്ന മീശയുമൊക്കെയാണ് കെ പി സുരേഷിന്റെ ലുക്ക്. ബേസിലിന്റെ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും എ ആര്‍ എമ്മിലേതെന്ന് ക്യാരക്ടര്‍ പോസ്റ്റര്‍ തന്നെ പറയുന്നുണ്ട്.

സിനിമയുടെ ഷൂട്ടിംഗിനിടയില്‍ വള്ളം തുഴയുന്ന ബേസിലിന്റെ ഒരു വീഡിയോ ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ടൊവിനോയും പങ്കുവച്ചിരുന്നു. ‘ഡിയര്‍ ഫ്രണ്ട്’ എന്ന സിനിമയ്ക്ക് ശേഷം ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രവുമാണ് എആര്‍എം.

തീവ്രതയും നര്‍മ്മവും തമ്മില്‍ ബാലന്‍സ് ചെയ്തുകൊണ്ട് കെ പി സുരേഷ് എന്ന കഥാപാത്രമായി ബേസില്‍ ജോസഫ് എആര്‍എമ്മില്‍ അജയനൊപ്പം അവിസ്മരണീയമായ നിമിഷങ്ങളാണ് നല്‍കാന്‍ പോകുന്നത്. . ചിയോത്തിക്കാവിന്റെ ലോകത്തേക്ക് ആവേശം കൊണ്ടുവരാന്‍ ഡൈനാമിക് ജോഡികള്‍ ഇതാ. ജന്മദിനാശംസകള്‍, ബേസില്‍ എന്നാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചത്.