ഒരു അച്ഛൻ എന്ന നിലയിൽ യാതൊരു കടമയും ചെയ്യ്തിട്ടില്ല! അമ്മ തുണി തയ്ച്ചും ഡേ കെയറും നടത്തിയാണ് ഞങ്ങളെ നോക്കിയത്, വിജയകുമാറിന്റെ മകൾ അർത്ഥന 

Follow Us :

അച്ഛനും, നടനുമായ വിജയ കുമാറിനെതിരെ മകൾ അർത്ഥന ബിനു ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്, ഒരു അച്ഛൻ എന്ന നിലയിൽ യാതൊരു കടമയും ചെയ്യ്തിട്ടില്ല വിജയകുമാറിനെ കുറിച്ച് അർത്ഥന, ഞങ്ങൾ ജീവിച്ചത് അമ്മ തയ്ച്ചും, ഡേ കെയറും, ബ്യൂട്ടിപാർലർ നോക്കിയുമാണ്, ഉപദ്രവത്തിനല്ലാതെ അച്ഛൻ വീട്ടിലേക്ക് വരില്ല അർത്ഥന പറയുന്നു.

നടി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വിവരങ്ങൾ അടങ്ങുന്ന കുറിപ്പ് തയ്യാറക്കിയിരിക്കുന്നത്, ഒരിക്കൽ തന്റെ വീട്ടിൽ അതിക്രമിച്ചു വന്നു മുഖത്തടിച്ചുവെന്നും നടി വിജയകുമാറിനെതിരെ ആരോപിക്കുന്നു, അച്ഛന്റെ യാതൊരു കടമകളും നടത്തിയിട്ടില്ല അതുകൊണ്ടു അമ്മയായ ബിനുവിന്റെ മകൾ എന്ന് പറയുന്നതാണ് ഞങ്ങൾക്കിഷ്ടം

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത് പോലീസ് എങ്കിലും നീതി എടുക്കുമെന്ന് വിചാരിച്ചിട്ട് ആണ്, അച്ഛൻ വീട്ടിൽ വന്നു അതിക്രമം കാണിക്കുമ്പോൾ പോലീസിൽ പരാതിപ്പെട്ടിരുന്നു എന്നാൽ അവിടെ നിന്നും ഒരു സഹായവും ലഭിച്ചില്ല, ഒരുപാടു പരാതികൾ ഞങ്ങൾ മിസ്റ്റർ വിജയകുമാറിനെ എതിരെ നൽകിയിട്ടും ഇങ്ങനെയുള്ള പ്രശനങ്ങൾ അയാളിൽ നിന്നും നേരിടുന്നത് വലിയ കഷ്ട്ടം ആണ്, ഞങ്ങൾ വര്ഷങ്ങളായി അനുഭവിക്കുന്ന കുറെ കഷ്ടതകൾ ഉണ്ട് അതാണ് എല്ലാവരുമായി പങ്കുവയ്ക്കാൻ ഈ കുറിപ്പ് കുറിച്ചത് നടി പറയുന്നു,