മകളുടെ വിശേഷ വാർത്തയുമായി നടി മാധവി, ഒപ്പം മകളുടെ ചിത്രവും 

ആകാശ ദൂത് എന്ന ചിത്രം കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മാധവി, വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിലക്കുന്ന നടി ഇപ്പോൾ തന്റെ മകളുടെ വിശേഷവും ഒപ്പം ചിത്രവുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മകളുടെ ചിത്രം കണ്ടു ആരാധകരും പറയുന്നു അമ്മയെ പോലെ തന്നെ സുന്ദരി ആണെന്ന്,

മകൾക്ക് 21 വയസ്സ് പൂർത്തിയായപ്പോളേക്കും തന്റെ മകൾ ഇപ്പോൾ  ഒരു ഫാർമസ്യൂട്ടിക്കൽ  കമ്പിനിയുടെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്, മകളുടെ ഈ ഒരു വിശേഷ വാർത്തയാണ് നടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്, 1996 ൽ ആയിരുന്നു നടി വിവാഹം കഴിച്ചത്, ഫർമസ്യൂട്ടിക്കൽ ബിസ്സിനെസ്സ് മാൻ റാൽഫ് ശർമ്മയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

ഇരുവർക്കും മൂന്നു പെണ്മക്കൾ ആണുള്ളത്, ഇപ്പോൾ താരത്തിന്റെ മകളുടെ ഈ വിശേഷ വാർത്തക്ക് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്, പിതാവിന്റെ ഫാർമസ്യൂട്ടിക്കൽ കമ്പിനിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ഈ കൊച്ചു സുന്ദരിക്ക് നിരവധി ആരധകരാണ് ആശംസകൾ അറിയിക്കുന്നത്,