Film News

‘കുലുങ്ങുമെന്ന് പറഞ്ഞ് സീറ്റിൽ മുറുകെ പിടിച്ചു, ജ്യോതിയും വന്നില്ല, തീയും വന്നില്ല, പക്ഷേ ഇതൊരു…’; വൈറലായി വാലിബൻ റിവ്യൂ

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വമ്പൻ ഹൈപ്പോടെ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. മാസ് പ്രതീക്ഷിച്ച് പോയവരെല്ലാം ചിത്രം നിരാശയാണ് നൽകുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എന്നാൽ, അരുൺ അപ്പു എന്ന പ്രേക്ഷകൻ ഇട്ട റിവ്യൂ വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. ഇത് ഒരു ലാലേട്ടന്റെ മാസ് പടം എന്ന് കരുതി ആരും കാണാൻ പോകരുത്, ഇത് പക്കാ എൽ ജെ പി പടമാണ് എന്നാണ് അരുൺ കുറിക്കുന്നത്. പടം മാസല്ല, ഒരു ക്ലാസ് ഫാന്റസി പടമാണെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം

പടം കണ്ടു…
ഞാൻ ആദ്യമേ പറയട്ടെ ഇതൊരു പക്കാ ക്ലാസിക് ഫാന്റസി ചിത്രമാണ്.
ഇന്റർവ്യൂകളിൽ പറഞ്ഞതുപോലെ ഒരു അമർചിത്രകഥ പോലെയുള്ളൊരു പടം
ഇത് ഒരു ലാലേട്ടന്റെ മാസ് പടം എന്ന് കരുതി ആരും കാണാൻ പോകരുത്, ഇത് പക്കാ എൽ ജെ പി പടമാണ്.
ഇന്റർവ്യൂവിൽ ടിനു പാപ്പച്ചൻ പറഞ്ഞിരുന്നു ലാലേട്ടന്റെ ഇൻട്രോ വരുമ്പോൾ തീയറ്റർ കുലുങ്ങുമെന്ന്, അതുകൊണ്ട് പടം തുടങ്ങിയപ്പോൾ ഞാൻ സീറ്റിൽ മുറുകെ പിടിച്ചിരുന്നു.
പണ്ട് കിലുക്കം സിനിമയിൽ ആരോ പറഞ്ഞതുപോലെ “ജ്യോതിയും വന്നില്ല, തീയും വന്നില്ല” അതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.
ഈ സിനിമയിൽ നിരവധി പുതുമുഖങ്ങൾ ഉണ്ട് എല്ലാവരും ഒന്നിനൊന്നു മെച്ചം🔥
ഈ പടത്തിൽ എനിക്ക് കുറച്ചുകൂടി ഇഷ്ടപ്പെട്ടത് ഇതിലെ വില്ലനെയാണ് ഒരു വില്ലനായാൽ നായകനൊപ്പം നിക്കണം ലാലേട്ടന് പറ്റിയ വില്ലൻ തന്ന,
പക്കാ കാസ്റ്റിംഗ്.
ഇതിൽ ഞാൻ രാജീവ് പിള്ള ശ്രദ്ധിച്ചു…
കുറെ നാൾക്കു ശേഷം സ്ക്രീനിൽ കണ്ടപ്പോൾ ഞാൻ കരുതി എന്തെങ്കിലുമൊക്കെ കാണുമെന്ന്, ഒരൊറ്റ ഡയലോഗും പിന്നെ കുത്തേറ്റ് മരിച്ചു.
പക്ഷേ കുറച്ചുനേരമാണ് ഉള്ളതെങ്കിലും അദ്ദേഹം അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി അഭിനയിച്ചു.
രാജസ്ഥാനിൽ ആയിരുന്നു സിനിമാ ലോക്കേഷൻ പക്ഷേ നമുക്ക് അങ്ങനെ തോന്നില്ല പക്കാ ആർട്ട് വർക്ക്👍🏻
പിന്നെ പ്രധാനമായി പറയാനുള്ളത് ഇതിന്റെ കോസ്റ്റ്യൂം സൈഡിനെ പറ്റിയാണ് നല്ല വൃത്തിയെ ചെയ്തിട്ടുണ്ട്.
ഒന്നുകൂടി പറയട്ടെ
പടം മാസല്ല
ഒരു ക്ലാസ് ഫാന്റസി പടമാണ്.
എന്തായാലും ഇതിന്റെ രണ്ടാം ഭാഗം ഉണ്ടാകും….
എല്ലാവരെ പോലെ ഞാനും കട്ട വെയ്റ്റിങ്ങിലാണ്
മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അവതരിക്കുന്ന
𝗠𝗔𝗟𝗔𝗜𝗞𝗢𝗧𝗧𝗔𝗜 𝗩𝗔𝗟𝗜𝗕𝗔𝗡-2🔥

Ajay Soni