‘ഒരു നവാഗത സംവിധായകന്റെ ക്വാളിറ്റി മാത്രമാണ് സിനിമയ്ക്ക് അവകാശപെടുവാനുള്ളു’

ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് എബ്രഹാം ഓസ്ലര്‍. മെഡിക്കല്‍ ഇന്‍വെസ്റ്റിഗേക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തിയറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററില്‍ ലഭിച്ച സ്വീകാര്യത എന്നാല്‍ ഒടിടിയിലെത്തിയപ്പോള്‍ ചിത്രത്തിന് ലഭിച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു നവാഗത സംവിധായകന്റെ ക്വാളിറ്റി മാത്രമാണ് സിനിമയ്ക്ക് അവകാശപെടുവാനുള്ളു’ എന്നാണ് അരുണ്‍ ക്ലെമന്റ് മുല്ലശ്ശേരി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ജയറാം എന്ന നടന്റെ ഒരു തിരിച്ചു വരവ് ആഗ്രഹിച്ച ഒരു സിനിമയാണ് എബ്രഹാം ഓസ്ലര്‍…എന്നാല്‍ അദ്ദേഹത്തിന് എടുത്താല്‍ പൊന്താത്ത ഒരു character സമ്മാനിച്ചു കൊണ്ട് ഒരു ആവറേജ് പെര്‍ഫോമന്‍സ്. പഞ്ചവര്‍ണതത്തയിലെയും പൊന്നിയന്‍ശെല്‍വത്തിലെ chatracters ന്റെ അതെ ബോഡി ലാംഗ്വേജ് (വേഷവും, താടിയും മുടിയും മാറ്റമുണ്ട് )…
മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമയായ്തുക്കൊണ്ട് കുറച്ചു അധികം പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. …പക്ഷെ ഒരു നവാഗത സംവിദായകന്റെ ക്വാളിറ്റി മാത്രമാണ് സിനിമയ്ക്ക് അവകാശപെടുവാനുള്ളു. …..
OTT കണ്ട് അഭിപ്രായം share ചെയ്യുന്നത് അതിനുള്ള സൗകര്യം മാത്രം ഉള്ളതുക്കൊണ്ടാണ്. ….തിയേറ്റര്‍ റിലീസ് ലഭ്യമല്ല.