ദിലീപ്-അരുണ്‍ ഗോപി ടീം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജ നടന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. നായിക തമന്ന അടക്കമുള്ള താരങ്ങള്‍ പൂജയില്‍ പങ്കെടുത്തു.
ഇപ്പോഴിതാ പൂജയുടെ ചിത്രങ്ങള്‍ നടന് ദിലീപ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. എല്ലാ പ്രതിസന്ധിയിലും എന്റെ കൂടെ നിന്ന എന്റെ പ്രിയപെട്ടവരുടെ എല്ലാ സ്നേഹവും പ്രാര്‍ത്ഥനയും പ്രതീക്ഷിച്ചു ഞങ്ങള്‍ തുടങ്ങുന്നുവെന്ന് ദിലീപ് ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചു.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത്ത് വിനായക നിര്‍മ്മിച്ച്, രാമലീലക്ക് ശേഷം ഞാനും അരുണ്‍ ഗോപിയും, പിന്നെ എന്റെ ഒരുപാട് ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ ഉദയകൃഷ്ണയും, ക്യാമറ ചലിപ്പിച്ച ഷാജി കുമാറും പിന്നെ തെന്നിന്ത്യന്‍ നായിക തമന്നയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കമായി, എല്ലാ പ്രതിസന്ധിയിലും എന്റെ കൂടെ നിന്ന എന്റെ പ്രിയപെട്ടവരുടെ എല്ലാ സ്നേഹവും പ്രാര്‍ത്ഥനയും പ്രതീക്ഷിച്ചു ഞങ്ങള്‍ തുടങ്ങുന്നുവെന്നാണ് ദിലീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ദിലീപിന്റെ 147-ാം ചിത്രമാണിത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്ഷന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.
അതേസമയം, റാഫി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥന്’ ആണ് അടുത്തതായി പ്രദര്‍ശനത്തിനെത്തുന്ന ദിലീപ് ചിത്രം. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ് മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീപിനൊപ്പം ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…