‘രാമലീല’ എന്ന ചിത്രത്തിന് ശേഷം അരുൺ ഗോപി, ദിലീപ് കൂട്ടുകെട്ടിലെ മറ്റൊരു ചിത്രം ‘ബാന്ദ്ര’ ഇപ്പോൾ റിലീസിനായി തയ്യാറെടുക്കുകയാണ്, ഈ ഒരു വേളയിൽ ഈ ചിത്രത്തെ കുറിച്ചും, ദിലീപിനെ കുറിച്ചും തുറന്നുപറയുകയാണ് സംവിധായകൻ അരുൺ ഗോപി. ഒരു ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ് ബാന്ദ്ര, തമ്മന്ന ഒരിക്കലും ഈ ചിത്രത്തിന് തയ്യാറായില്ലെങ്കിൽ ഇങ്ങനൊരു സിനിമ ഒരിക്കലും ഉണ്ടാവില്ല എന്ന് അരുൺ ഗോപി പറയുന്നു, ഈ കാര്യം ദിലീപും മുൻപ് പറഞ്ഞിരുന്നു,
ഈ ചിത്രത്തിന്റെ കഥ ദിലീപേട്ടനോട് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു, അതുകൊണ്ടു ചിത്രത്തിന്റെ കഥ ആദ്യം പറയുന്നത് മീരാജാസ്മിനോട് ആയിരുന്നു, അവരാണ് പറഞ്ഞത് ഈ കഥ ദിലീപേട്ടനോട് പറയാൻ, എന്നാൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ അദ്ദേഹത്തിനോട് എങ്ങനെ ഇതിന്റെ ഡേറ്റ് ചോദിക്കുമെന്നായിരുന്നു, എന്നാൽ മീര എനിക്ക് ആത്മവിശ്വാസം തന്നു അദ്ദേഹം ഇതിനെ ഓക്കേ ആകുമെന്ന് മീര പറഞ്ഞു, അങ്ങനെ അദ്ദേഹത്തോട് കഥ പറഞ്ഞു, എന്റെ കരിയറിൽ അദ്ദേഹം എനിക്ക് ഒരുപാടു സഹായം ചെയ്യ്തിട്ടുണ്ട് അരുൺ ഗോപി പറയുന്നു