‘ബാന്ദ്ര’യുടെ കഥ പറയുന്നത് മീരയോട്! അവരാണ് ദിലീപേട്ടനെ കാട്ടിത്തന്നത്, ദിലീപ് ചെയ്യ്ത സഹായങ്ങളെ കുറിച്ച് അരുൺ ഗോപി 

‘രാമലീല’ എന്ന ചിത്രത്തിന് ശേഷം അരുൺ ഗോപി, ദിലീപ് കൂട്ടുകെട്ടിലെ മറ്റൊരു ചിത്രം ‘ബാന്ദ്ര’ ഇപ്പോൾ റിലീസിനായി തയ്യാറെടുക്കുകയാണ്, ഈ ഒരു വേളയിൽ ഈ ചിത്രത്തെ കുറിച്ചും, ദിലീപിനെ കുറിച്ചും തുറന്നുപറയുകയാണ് സംവിധായകൻ അരുൺ…

‘രാമലീല’ എന്ന ചിത്രത്തിന് ശേഷം അരുൺ ഗോപി, ദിലീപ് കൂട്ടുകെട്ടിലെ മറ്റൊരു ചിത്രം ‘ബാന്ദ്ര’ ഇപ്പോൾ റിലീസിനായി തയ്യാറെടുക്കുകയാണ്, ഈ ഒരു വേളയിൽ ഈ ചിത്രത്തെ കുറിച്ചും, ദിലീപിനെ കുറിച്ചും തുറന്നുപറയുകയാണ് സംവിധായകൻ അരുൺ ഗോപി. ഒരു ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ് ബാന്ദ്ര, തമ്മന്ന ഒരിക്കലും ഈ ചിത്രത്തിന് തയ്യാറായില്ലെങ്കിൽ ഇങ്ങനൊരു സിനിമ ഒരിക്കലും ഉണ്ടാവില്ല എന്ന് അരുൺ ഗോപി പറയുന്നു, ഈ കാര്യം ദിലീപും മുൻപ് പറഞ്ഞിരുന്നു,

ഈ ചിത്രത്തിന്റെ കഥ ദിലീപേട്ടനോട് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു, അതുകൊണ്ടു ചിത്രത്തിന്റെ കഥ ആദ്യം പറയുന്നത് മീരാജാസ്മിനോട് ആയിരുന്നു, അവരാണ് പറഞ്ഞത് ഈ കഥ ദിലീപേട്ടനോട് പറയാൻ, എന്നാൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ അദ്ദേഹത്തിനോട് എങ്ങനെ ഇതിന്റെ ഡേറ്റ് ചോദിക്കുമെന്നായിരുന്നു, എന്നാൽ മീര എനിക്ക് ആത്മവിശ്വാസം തന്നു അദ്ദേഹം ഇതിനെ ഓക്കേ ആകുമെന്ന് മീര പറഞ്ഞു, അങ്ങനെ അദ്ദേഹത്തോട് കഥ പറഞ്ഞു, എന്റെ കരിയറിൽ അദ്ദേഹം എനിക്ക് ഒരുപാടു സഹായം ചെയ്യ്തിട്ടുണ്ട് അരുൺ ഗോപി പറയുന്നു

ഒരു നടൻ നമ്മൾക്ക് ഡേറ്റ് തന്നെങ്കിലെ നമ്മള്ക്ക് ഒരു സിനിമ ചെയ്യാൻ കഴിയൂ, അദ്ദേഹം ഞാൻ കഥ പറഞ്ഞതോടെ ഡേറ്റ് തന്നു, ശരിക്കും എനിക്ക് ഒരു നല്ല കരിയർ ഉണ്ടാക്കി തന്നത് ദിലീപേട്ടൻ ആണ്, അദ്ദേഹം എന്നെ വിശ്വസിച്ചു, അങ്ങനെ  ഉള്ളിടത്തു മാത്രമേ ഒരു സിനിമ ഉണ്ടാകുകയേയുള്ളൂ അരുൺ ഗോപി പറയുന്നു, അദ്ദേഹത്തിനോടൊപ്പം ചെയ്യ്ത രാമലീല എനിക്ക്  മറ്റൊരു സിനിമ യുടെ ഉല്ഭവത്തിനെ കാരണമാക്കി സംവിധായകൻ കൂട്ടിച്ചേർത്തു